തമ്പുരാട്ടി 6 [രാമന്‍] 1797

ഏട്ടത്തി എന്തോ അമ്മച്ചിയുടെ ചെവിയിൽ പറഞ്ഞു.

“വായിലിരിക്കുന്നത് കേൾപ്പിക്കരുത് കുഞ്ഞി, എവിടെ പോവാന…വന്നതേയുള്ളു അപ്പോഴേക്ക് അവൾക്ക് ഓടാൻ തിടുക്കം…” അച്ഛന്റെ മോന്ത കണ്ടു പോണമെന്നു ഏട്ടത്തി പറഞ്ഞു തോന്നുന്നു. അമ്മച്ചി വിടുന്ന ലക്ഷണമില്ല. ചീത്ത കേട്ടപ്പോ ഏട്ടത്തിയുടെ അച്ഛൻ തിരിഞ്ഞു നോക്കി .എന്നെയടക്കം . ആ നോട്ടം കണ്ടപ്പോ ഞാൻ ചെറുതായെങ്കിലും പേടിച്ചു പോയി. ആ സമയത്ത്

ഏട്ടത്തിയുടെ അനിയത്തി വാവയെയും കളിപ്പിച്ചു കൊണ്ട് ഏട്ടത്തിയുടെ അച്ഛന്റെ എടുത്തേക്ക് ചെന്നു .

“നോക്ക് അപ്പായി…” ചിരിക്കുന്ന വാവയെ അവൾ അയാൾക്ക് കാണിച്ചു കൊടുത്തു. പെട്ടന്ന് വാവ  അയാളുടെ മേലേക്ക് കൈ ഉയർത്തി ചാടി. എത്ര പിടിച്ചു വെച്ചാലും സ്വന്തം ചോരയിലെ കുട്ടിയെ കാണുമ്പോ പുറത്തേക്ക് വീണ സ്‌നേഹം അയാൾ വാവയോടും കാട്ടി. എടുത്തു നെഞ്ചിൽ ചേർത്തു ഉമ്മ വെച്ചു . ഏട്ടത്തി കണ്ണു നിറച്ചു സന്തോഷിക്കുന്നത് ഞാൻ കണ്ടു.അമ്മച്ചിയപ്പോ ഏട്ടത്തിയെയും കൊണ്ട് അകത്തേക്ക് പോയി.

ഒറ്റക്കായ എന്റെ കൂടെ അന്നയുണ്ടായിരുന്നു. അന്നയുടെ കുഞ്ഞി മുഖവും നിഷ്കളങ്കമായ സ്ഥിരം ഭാവവും കണ്ടാ പ്ലസ് ടു ന് പഠിക്കണ കുട്ടിയാണെന്നെ തോന്നു. ഞങ്ങൾ അടുത്തടുത്ത സോഫയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ആദ്യമവൾക്ക് എന്നോട് ഒരു ബഹുമാനം പോലത്തെ സംസാരം ആയിരുന്നെങ്കിൽ ,കുറച്ചു കഴിഞ്ഞപ്പോ ഒരേ വയസ്സുള്ള ആളുകൾ സംസാരിക്കുന്ന പോലെ എടാ പോടാ എന്നൊക്കെയായി. അമ്മച്ചിയെപ്പോലെ തന്നെ നിർത്താതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്ന പെണ്ണ്.

The Author

79 Comments

Add a Comment
  1. ബ്രോ പോയോ പിന്നേം 🫤

  2. ramoi vegam complete aak

  3. രാമാ 😭😭😭😭😭

  4. evideyanu Rama nee hope thannu pattikaruthu

  5. Still Waiting😊😊

Leave a Reply

Your email address will not be published. Required fields are marked *