മഴ പെയ്യുന്ന ഒച്ചയും ഇടിയുടെ മുഴക്കവും കേട്ട് അമ്മച്ചിയുടെ കൂടെ ഡെയിനിങ് ടേബിളിലേക്ക് നടന്നപ്പോ. ടേബിളിന് മുകളിൽ ആവി പാറുന്ന കട്ടൻ ചായയുണ്ട്. ഒരു പാത്രത്തിൽ നല്ല പഞ്ഞി പോലുള്ള കള്ളപ്പം,മറ്റൊരു പാത്രത്തിൽ ചൂടുള്ള തേങ്ങ വറുത്തരച്ച കോഴിക്കറി. മണം കിട്ടിയപ്പോഴേ വായിൽ വെള്ളം വന്നു. ഓടി ചെന്ന് കുളിരുന്ന തണുപ്പിൽ കൈ കഴുകി ടേബിളിന് അരികിൽ ഇരുന്നപ്പോ..ഏട്ടത്തിയും എന്റെ കൂടെയിരുന്നു.
അന്നക്കിപ്പോ വേണ്ടാ പോലും. അച്ഛന്റെ കാര്യം ഞാൻ അമ്മച്ചിയോടു ചോദിച്ചപ്പോഴേക്കും വാതിൽക്കൽ അയാളെത്തി. “ഞാൻ രാത്രിയെ കഴിക്കത്തുള്ളൂ …ഇപ്പോ വേണ്ടാ…വാവക്ക് കൊടുക്ക് അവൾ കണ്ണും തുറന്നു കിടക്കാ…” ഞാൻ കരുതിയ പോലെയേ അല്ലായിരുന്നു അച്ഛൻ. ഇത്രേം നല്ല സൗമ്യനായ അച്ഛനെ ആണോ ഞനിത്ര നേരാം പേടിച്ചിരുന്നേ?
അന്ന വാവയെയും വാങ്ങി ഞങ്ങൾക്കരികിൽ ഇരുന്നു. അമ്മച്ചി ഞങ്ങൾക്ക് വിളമ്പി തന്നു.
നല്ല സോഫ്റ്റ് കള്ളപ്പം എരുവുള്ള കോഴിക്കറി കൂട്ടിയങ്ങു തട്ടി. എന്തൊരു രുചിയാണ് അമ്മച്ചിയുടെ പാചകത്തിന് . ഇത് വരെ നാവിനു കിട്ടാത്ത രുചി കിട്ടിയപ്പോ ആർത്തിയോടെ ഞാൻ തിന്നു. എരു കൂടുമ്പോ ചൂടുള്ള കട്ടൻചായ ഊതി കുടിക്കും. അപ്പോ നാക്കിൽ നിന്നും അണ്ണാക്കിൽ നിന്നും സുഖമുള്ള ഒരു പുകച്ചിലുണ്ട്. ഹോ..
“അയ്യോ..ഇത്തിരി പന്നി ഫ്രിഡ്ജിലുണ്ടായിരുന്നു ചൂടാക്കെട്ടെടാ?…” അമ്മച്ചി മറന്നുപോയപോലെ എന്നോട് ചോദിച്ചു. കിട്ടിയ കൊള്ളായിരുന്നു പക്ഷെ ഇനിയും അമ്മച്ചിയെ പണി എടുപ്പിക്കണ്ടാന്ന് കരുതി വേണ്ടാന്ന് പറയാൻ നക്ക് പൊന്തിച്ചതും, അമ്മച്ചി ഇടയിൽ കേറി.

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊