എതിർപ്പ് ഇല്ലന്ന് മനസിലായപ്പോ,കിട്ടിയ അവസരം ഒഴിവാക്കേണ്ട എന്ന ബോധം കേറിയപ്പോ, ഞാൻ ഏട്ടത്തിയെയും അനുഷേച്ചിയെയും കൂട്ടി അമ്മയെ പാടെ അവകണിച്ചു സ്പീഡിൽ അകത്തേക്ക് നടന്നു.
അനുഷേച്ചിക്ക് എന്താ സംഭവിച്ചേന്ന് ഉൾകൊള്ളാനുള്ള ബുദ്ധിമുട്ട് ആണേൽ ഏട്ടത്തിക്ക് വീണ്ടും പേടിയാണ്. അമ്മയെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുന്നത് കണ്ടു. ആദ്യമായി അമ്മയുടെ മുന്നിൽ ജയിച്ച സന്തോഷം എന്റെ ഉള്ളിൽ നിറഞ്ഞു ചാടി. ഇത്രേം ധൈര്യം എങ്ങനെ എനിക്ക് വന്നൂന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ.
സ്റ്റെപ് കേറി മുകളിലെ നിലയിൽ എത്തിയപ്പോ സന്തോഷം കൊണ്ട് ഞാൻ ചേച്ചിയെയും ഏട്ടത്തിയെയും ഒരുമിച്ചു കൊതി തീരും വരെ കെട്ടിപ്പിടിച്ചു. പിന്നെ അനുഷേച്ചി ഏട്ടത്തിയെയും വാവയെയും കൊണ്ട് ചേച്ചിയുടെ റൂമിലേക്ക് പോയി. താഴെ റൂമുകളിൽ ഏട്ടത്തി കിടക്കുന്നതിനേക്കാൽ നല്ലത് അനുഷേച്ചിയുടെ കൂടെ കിടക്കുന്നതാണ്. അമ്മയുടെ നിരീക്ഷണത്തിൽ നിന്ന് മറുമല്ലോ?
ഇത്തിരി നേരാം എന്റെ റൂമിൽ വാതിലടച്ച് ഞാനിരുന്നു. അമ്മയോട് ജയിച്ച സന്തോഷം ഉള്ള് നിറഞ്ഞങ്ങു പൊന്താണ്. ഇനിയാ ചന്ദ്രന്റെയും നാട്ടുകാരുടെയും മുന്നിലൂടെ എനിക്കൊന്ന് നെഞ്ച് വിടർത്തി നടക്കണം. പറ്റിയ ഏട്ടത്തിയെയും കൈ പിടിച്ചു അങ്ങാടിയിലൂടെ ഒരു നടത്തം. അവനൊക്കെ സ്വപ്നത്തിൽ കരുതി കാണില്ല ഇങ്ങനെ ഒക്കെ നടക്കുമെന്ന്.
അറിയട്ടെ നാറികൾ. എന്നിട്ട് ഞെട്ടട്ടെ. ഇനിയും ഏട്ടത്തി അവരുടെ മുന്നിലൂടെ പോവുമ്പോ ബഹുമാനവും പേടിയും കൊണ്ട് അവരുടെ തല താഴണം. സ്വപനങ്ങൾ പലതും കണ്ടു ഞാൻ റൂമിലൂടെ അങ്ങട്ടും ഇങ്ങട്ടും നടന്നു. പടിഞ്ഞാറേക്കുള്ള ജനൽ തുറന്നപ്പോ അണയാൻ പോവുന്ന സൂര്യന്റെ ചുവന്ന വെളിച്ചം ,മരങ്ങൾക്കിടയിലൂടെ മുറിഞ്ഞു മുറിഞ്ഞു എന്റെ മുറിയിലും,വെളുത്ത ബെഡ്‌ഡിലും നിറഞ്ഞു . വാതിലിൽ ആരോ മുട്ടി. തുറന്നു നോക്കിയപ്പോ. തല ചെരിച്ചു ഇത്തിരി സങ്കടത്തോടെ അനുഷേച്ചി.

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊