വലിയ മുറ്റവും നടുക്കുള്ള തറവാട് വീടും. അതിന്റെ ഉമ്മറത്തു ചാരു കസേരയിൽ ഇരിക്കുന്ന തമ്പുരാട്ടിയെയും കണ്ടു. മുറ്റത്തു കാർ നിർത്തിയപ്പോ അമ്മയുടെ സൈഡിൽ പേടിയോടെ അനുഷേച്ചി നിൽക്കുന്നുണ്ട്. ചാരു കസേരയുടെ സൈഡിൽ ചുമരിനോട് ചാരി എന്തോരും സാധനം വെച്ചിട്ടുണ്ട്. ഒന്നൂടെ ശെരിക്ക് നോക്കിയപ്പോ. എന്റെ കണ്ണ് മിഴിഞ്ഞു. ചങ്ക് നല്ലപ്പോലെ ഇടിച്ചു.
പണ്ട് വലിയച്ഛന്റെ തലക്ക് നേരെ അമ്മ നീട്ടിയ ഇരട്ട കുഴൽ തോക്ക്. കേറിയ പേടി എങ്ങനെയാകെ ഒന്ന് ഉലച്ചു. ഏട്ടത്തിയും വാവയും ഉള്ളതോണ്ട് ആണ്. അവർക്കെന്തേലും പറ്റിയാലോ. അമ്മ ചെയ്താലോ.
പേടിക്കരുത്. വിശ്വസിച്ചു കൂടെ വന്നൊരു പെണ്ണുണ്ട്. കൊടുത്തൊരു വാക്കുണ്ട്. അതിനൊരു പോറൽ പോലും ഏൽപ്പിക്കരുത്. കൊണ്ട് വന്നത് എന്റെ വീട്ടിൽ താമസിപ്പിക്കാനാണേൽ ,അത് ചെയ്തിരിക്കണം.
ഞാൻ വണ്ടിയിൽ നിന്നിറങ്ങി.വരാന്തയിലെ അമ്മയെയും അനുഷേച്ചിയെയും ഒന്ന് നോക്കി ഏട്ടത്തിക്ക് അരികിലേക്ക് പോയി. ഡോർ തുറന്നു വാവയെ ഞാൻ എന്റെ കയ്യിലേക്ക് വാങ്ങി. ഏട്ടത്തിയെ ഞാൻ കൈ പിടിച്ചു ഇറക്കി ഡോർ അടച്ചു. മുന്നിലേക്ക് .അമ്മയുടെ മുന്നിലേക്ക് വീടിന്റെ പടിയിലേക്ക് .ഏട്ടത്തിയുടെ കൈയും പിടിച്ചു ഞാൻ ചെന്നു. അനുഷേച്ചി പേടിയുടെ അമ്മയെ നോക്കി.
“ഇങ്ങട്ടാ…അവളെയും കൊണ്ട്…ഞാൻ നിന്നോട് മാത്രമല്ലേ വരാൻ പറഞ്ഞേ..?” വലിയ ദേഷ്യമില്ലാത്ത ചോദ്യം. മുഖത്തുള്ള ആ ചിരി സ്നേഹത്തോടെ ഉള്ളതൊന്നുമല്ല. ഒരു കൊലച്ചിരിയാണ്.
“ദൂതനെ പറഞ്ഞു വീട്ടിട്ടുണ്ടായിരുന്നല്ലോ ഞാൻ…ഏട്ടത്തിയെയും കൊണ്ടേ വരൂന്ന് പറഞ്ഞു. അമ്മയുടെ അടുത്ത് എത്തിയില്ലേ ?….” ചന്ദ്രനെ ഉദ്ദേശിച്ചു ഞാൻ പറഞ്ഞു “അല്ലേലും അറിയാഞ്ഞിട്ടൊന്നുമല്ല. അമ്മക്കിങ്ങനെ ഓരോരുത്തരുടെ വിഷമം നേരിട്ട് കാണണം .അതിപ്പോ നാട്ടുകാർ ആണേലും ,കുടുംബക്കാർ ആണേലും ,സ്വന്തം മക്കളാണേലും..?അതല്ലേ ” എന്റെ ശബ്‌ദം ഒരിക്കലും ഇല്ലാത്ത തരത്തിൽ ദേഷ്യവും കട്ടിയും കൂടിയിരുന്നു. അമ്മ ഞാൻ ഇങ്ങനെ പറയും എന്നൊന്നും പ്രതീക്ഷിച്ചില്ല. ആ മുഖം മുറുകി.

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊