തമ്പുരാട്ടി 6 [രാമന്‍] 1797

“എന്റെ ഏട്ടത്തി…നിർത്തിക്കെ ..ഇനിയും ഇതെല്ലാം പറഞ്ഞു കരയാൻ ആണേൽ നടക്കൂല്ല മോളെ..പോവുന്നതേ തമ്പുരാട്ടിയുടെ മുന്നിലേക്കാ അവിടന്ന് നമുക്ക് കുറേ കേൾക്കാനുള്ളതാ..അതോണ്ട് കരച്ചിൽ കുറച്ചു മാറ്റി വെച്ചോ? “പറഞ്ഞു കൊണ്ട് ഞാനാ വിരൽ ചുണ്ടിൽ നിന്നും എടുത്തു. ഏട്ടത്തിക്ക് കുറുമ്പുള്ള നോട്ടം.

”എന്നാ ആണേലും എനിക്ക് ഒരുപാട് സന്തോഷായി..അമ്മച്ചിയെ കണ്ടു, അന്നയെ കണ്ടു, അപ്പായി എന്നോട് മിണ്ടി. അന്നയുടെ പെണ്ണുകാണൽ, പിന്നെ അമ്മച്ചിക്ക് ഒരു മോനേ കൂടെ കിട്ടിയില്ലേ …“അതെന്നെ നോക്കി ഏട്ടത്തി പറഞ്ഞാപ്പോ ഞാൻ ചിരിച്ചു പോയി.

”നീ പറഞ്ഞത് ശെരിയാ..നിന്നേ കണ്ടാൽ അർക്കാ ദേഷ്യപ്പെടാൻ തോന്ന .വീട്ടിൽ വന്നവർ എല്ലാരും നിന്നെ എന്ത് ഇഷ്ടത്തോടെയാ നോക്കിയേ? അമ്മച്ചിയിങ്ങനെ ഒരാളെയും ഇത്രേം കൊഞ്ചിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാ മാജിക്കടാ നിന്റെ കയ്യിലുള്ളത്?…“ ഏട്ടത്തിയതും പറഞ്ഞു ആകാംഷയോടെ നോക്കി.

”മാജിക്കോ പോ ഏട്ടത്തി…“ എനിക്ക് ചിരിവന്നുപോയി ”ചെലപ്പോ എന്നെ ചെറുപ്പം മുതലേ അച്ഛന്റെയും ,അമ്മയുടെയും ,ചേച്ചിയുടെയുമെല്ലാം സ്നേഹം തന്ന് വളർത്തിയ പെണ്ണിന്റെ കഴിവായിരിക്കും! “ ഞാൻ പിരികം രണ്ടു വട്ടം പൊക്കി പറഞ്ഞു. അനുഷേച്ചിക്കല്ലാതെ ആർക്കാണ് എന്നെയിങ്ങനെ ആക്കാൻ കഴിവുള്ളത്.

”ആരാ അനുഷേച്ചിയാ? …“  ഏട്ടത്തി അധികം ആലോചിക്കാതെ ചോദിച്ചു.എങ്ങനെ ഇത്ര പെട്ടന്ന് കണ്ടു പിടിച്ചാവോ? ഞാൻ അതേന്ന് തലയാട്ടി.ഏട്ടത്തിയുടെ മുഖത്തു കൊതി ഇറക്കുന്ന പോലെയൊരു നോട്ടം.

The Author

79 Comments

Add a Comment
  1. ബ്രോ പോയോ പിന്നേം 🫤

  2. ramoi vegam complete aak

  3. രാമാ 😭😭😭😭😭

  4. evideyanu Rama nee hope thannu pattikaruthu

  5. Still Waiting😊😊

Leave a Reply

Your email address will not be published. Required fields are marked *