താര ദേവി 014 [ഡോ.കിരാതൻ] 14

എന്നാൽ സുകുമാരൻ അപ്പോഴും തന്റെ തനിഗുണം കാണിച്ചു.

“എടീ… ആ നേരം നോക്കി നീ എവിടെ പോയി ഒളിച്ചെടീ തേവിടിശ്ശീ…” വല്ലാത്ത ദേഷ്യത്തോടെ അയാൾ ജയയ്ക്ക് നേരെ തട്ടിക്കയറി, പരസ്യമായി തെറിവിളിച്ചു.

അയാൾ ജയയെ ചീത്തവിളിച്ചതും രാജേഷിന് ഉള്ളിൽ നിന്നും ദേഷ്യം ഇരച്ചുകയറി.

“താൻ ഒന്ന് അടങ്ങ് സുകുമാരാാ! തങ്ങൾ രണ്ടുപേർക്കും വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ ഇത്രയും പൈസ ഇറക്കുന്നത്. ഇവരെക്കൂടി ഈ കേസിൽ പെടുത്തിയിരുന്നെങ്കിൽ ഇനിയും തുക കൂടുമായിരുന്നു, അറിയാമോ തനിക്ക്?” രാജേഷ് ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു.

അതുവരെ അങ്കിൾ എന്നു മാത്രം വിളിച്ചിരുന്ന അയാളെ സുകുമാരാാ എന്ന് ദേഷ്യത്തിൽ വിളിച്ചപ്പോൾ സുകുമാരന്റെ മുഖത്ത് വല്ലാത്ത പരിഭ്രമം പടർന്നു.

കേസിൽ അകപ്പെട്ട് കിടക്കുമ്പോഴും പ്രതിയായ സുകുമാരന്റെ അഭ്യാസം കണ്ടു നിന്നിരുന്ന ആ പോലീസ് ഓഫീസർ ഒട്ടും സമയം കളയാതെ സുകുമാരന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു നിർത്തി, കരണക്കുറ്റി നോക്കി നല്ല ഊക്കിൽ രണ്ടെണ്ണം പൊട്ടിച്ചു.

എന്നിട്ട് ഓഫീസർ തിരിഞ്ഞ് രാജേഷിനെ നോക്കി വശ്യമായി ചിരിച്ചു.

“എന്താ രാജേഷേ… ഇങ്ങേർക്കിട്ട് നിനക്കും രണ്ടെണ്ണം പൊട്ടിക്കണം എന്നുണ്ടോ? വേണമെങ്കിൽ ആവാം കേട്ടോ, ആരും ചോദിക്കാൻ വരില്ല.”

അ ഓഫീസറുടെ ഗ്രീൻ സിഗ്നൽ കിട്ടിയതും രാജേഷ് ഒട്ടും മടിച്ചില്ല. അവൻ സുകുമാരന്റെ കോളറിൽ ബലമായി പിടിച്ചുവലിച്ച്, തന്റെ മുട്ടുകാലുയർത്തി അയാളുടെ അടിനാഭിയിലേക്ക് നോക്കി രണ്ട് ഊക്കൻ തൊഴി വെച്ചുകൊടുത്തു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

Leave a Reply

Your email address will not be published. Required fields are marked *