“… ഇവിടെ മൂന്നു പേർക്ക് കിടക്കാനുള്ള സ്ഥലം ഒക്കെ ഉണ്ട്. അല്ല ഇനി നിങ്ങൾക്ക് അപ്പുറത്തെ മുറിയിൽ കിടന്നാലേ ഉറക്കം വരും എന്നുണ്ടോ…” ദേവുവിന്റെ സംസാരം കേട്ട് തേജസ് ഒന്ന് പകച്ചുപോയി.
“…ഇ.. ഇല്ല…ഞാൻ ഇവിടെ കിടന്നോളാം…” തേജസ് പറഞ്ഞൊപ്പിച്ചു.
“… എന്നാ വേഗംപോയി പുതപ്പ് എടുത്തോണ്ട് വാ…” അറിയാതെ തേജസ് തലയാട്ടി പുറത്തേക്ക് പോയി.
തേജസ് മുറിവിട്ട് ഇറങ്ങിയതും ഉള്ളിൽ ഒളുപ്പിച്ച മന്ദഹാസം ദേവുവിന്റെ ചുണ്ടിൽ വിരിഞ്ഞു. എന്താ ഇപ്പൊ നടന്നത് എന്ന് മനസ്സിലാക്കാൻ തേജസിന് ഇച്ചിരി സമയം എടുത്തു. കാര്യം മനസ്സിലായതും എന്തെന്നില്ലാത്ത സന്തോഷം അവനിലേക്ക് വന്ന് ചേർന്ന്. പുതപ്പും എടുത്ത് ദേവുവിന്റെ പക്കൽ വന്ന തേജസിന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
“… ഏയ്.. എങ്ങോട്ടാ ഇത്…” ദേവുവിന്റെ അടുത്തായി കിടക്കാൻ ഒരുങ്ങിയതും ദേവു ചോദിച്ചു.
“… നീ അല്ലെ ഇവിടെ കിടന്നോളാൻ പറഞ്ഞെ…” സംശയത്തോടെ തേജസ് ചോദിച്ചു.
“…ഇവിടെ കിടക്കാൻ പറഞ്ഞത് എന്റെ അടുത്ത് അല്ല. അപ്പുറത്ത് കല്ലുവിന്റെ അടുത്ത…” അത് കേട്ടതും തേജസിന്റെ മുഖം വാടി.
പിന്നെ തേജസ് കല്ലുവിന്റെ അടുത്ത് പോയി കിടന്നു. ഇപ്പൊ തേജസ്സിന്റെയും ദേവുവിന്റെയും നടുവിലെ മതിൽ ആയി കല്ലു മാത്രമേ ഉള്ളു. ചരിഞ്ഞു കിടന്ന് കല്ലുവിന്റെ നെഞ്ചിൽ പതിയെ തട്ടുമ്പോലെ ദേവു തേജസിനെ നോക്കി. വിഷമഭാവത്തിൽ എന്തൊക്കെയോ ചിന്തിക്കുന്ന തേജസിനെ കണ്ടപ്പോ അവളുടെ ഉള്ളിലെ കള്ളച്ചിരി മുഖത്ത് തെളിഞ്ഞു നിന്നു.

bro waiting ആയിരുന്നു സന്തോഷായി വായിച്ചപ്പോ ഹാപ്പി next പാർട്ട് വേഗം തേരണം കൊറച്ചു കൂടുതൽ പാർട്സ് തന്നൂടെ oru 5,6😂 പിന്നെ next പാർട്ട് വൈകിക്കല്ലേ വേഗം തെരണേ like
nalla oru part…chila bagangal really loved it…
njn karuthi ipl ayond ulla delay ann enn anyway Thirichu vannallo
kolllaam.. adutha poratte
എന്താ ബ്രോ ലെറ്റ് ആകുന്നെ അടുത്ത പാർട്ട് ഉടനെ ഇടണേ
പ്രതീക്ഷിച്ചതിലും ഗംഭീരം 💪