“…പന്തം കണ്ട പെരിചാഴിയെ പോലെ നിൽക്കാതെ ചിരിക്കടി…” എന്റെ തോൾ കൊണ്ട് ദേവുവിന്റെ തോളിൽ തട്ടി പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു.
“…വണ്ടി ഇഷ്ട്ടായോ…” സ്വകാര്യം പോലെ ഞാൻ ദേവുവിനോട് ചോദിച്ചതും പുഞ്ചിരിച്ചോണ്ട് ഒന്ന് മൂളി.
“… എനിക്ക് ഇഷ്ട്ടായി അച്ഛാ. ഈ വണ്ടി ഞാൻ ടിവിയിൽ കണ്ടിട്ടുണ്ടല്ലോ. പിന്നെ നല്ല കളറ…” എന്റെ കൈയിൽ ഇരുന്ന കല്ലു വളരെ സന്തോഷത്തിൽ ആയിരുന്നു.
“… ആണോടാ. അച്ഛന്റെ മോൾക്ക് ഇ വണ്ടി ഇഷ്ടവും എന്ന് അച്ഛന് അറിയായിരുന്നു…” ഞാൻ അത് പറഞ്ഞതും കല്ലു എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഉമ്മ വെച്ച്. കല്ലുവിന്റെ സംസാരവും പ്രവർത്തിയും ശ്രെദ്ധിച്ചോണ്ട് അവിടെ ഉണ്ടായിരുന്ന എല്ലാരും ഒന്ന് മന്ദഹസിച്ചു.
“…ദേവു ഐശ്വര്യമായി ആ ചാവി വാങ്ങി വണ്ടി സ്റ്റാർട്ട് ആക്കിയേ…” മാനേജർ ഞങ്ങൾക്ക് നേരെ ചാവി നീട്ടിയതും ഞാൻ ദേവുവിനോട് പറഞ്ഞു.
“… അതെ. എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല…” മാനേജരുടെ കൈയിൽ നിന്നും മടിച്ച് മടിച്ച് ചാവി വാങ്ങി ദേവു സ്വകാര്യം പോലെ എന്റെ കാതിൽ പറഞ്ഞു.
“…😲ങേ…നിനക്ക് വണ്ടി ഓടിക്കാൻ അറിയില്ലേ…” ഇത്തവണ ശെരിക്കും ഞെട്ടിയത് ഞാൻ ആയിരുന്നു. ഞാൻ ദേവുവിനെ നോക്കിയതും ജാളിയതയോട് ദേവു ഇല്ലന്ന് തലയാട്ടി.
ദൈവമേ ഇത് വല്ലാത്ത അവസ്ഥ ആയല്ലോ. പിന്നെ അധികം ചിന്തിക്കാതെ ഞാൻ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്ത് നാരങ്ങയുടെ മേലിൽ കൂടി കയറ്റി ഇറക്കി. കല്ലു ഇതെല്ലാം കണ്ട് കൈയടിച്ചു. തിരിച്ച് വീട്ടിലേക്ക് ഞാൻ സ്കൂട്ടിയിലും കിച്ചു താറും ഓടിച്ചു. അന്നത്തെ ദിവസം ദേവുനെ കാണുമ്പോൾ എല്ലാം ഞാൻ ചിരി അടക്കാൻ നല്ല പാടുപെട്ടു. ഞാൻ ചിരിക്കുന്നത് കണ്ടാൽ ദേവു എന്നെ നോക്കി ദഹിപ്പിക്കും.
