തേജാത്മികം 15 [Nishinoya] 31

 

“… ദേവു… ആ മൂഡ് കളയല്ലെടി…” ചിണുങ്ങി കൊണ്ട് ഞാൻ പറഞ്ഞു.

 

“…അയ്യടാ കൂടുതൽ കൊഞ്ചാതെ പോയി പല്ല് തേയ്ക്കാൻ നോക്ക്. അപ്പോഴേക്കും ഞാൻ ചൂട് അപ്പവും കടലയും എടുത്ത് വയ്ക്കാം…” എന്നെ പുറത്തേക്ക് തള്ളി വിട്ടുകൊണ്ട് ദേവു പറഞ്ഞു.

 

“…നിന്റെ അപ്പം കിട്ടുമെങ്കിൽ ഞാൻ പോയിട്ട് പെട്ടെന്ന് വരാം…”

 

“… ശെ… നീ മനുഷ്യൻ…” അതും പറഞ്ഞ് എന്റെ മുതുകിൽ ഒരു അടി തന്നു.

ഞാൻ പല്ലൊക്കെ തെയ്ച്ചു കഴിക്കാനായി ടേബിളിൽ ഇരുന്നതും ദേവു കാപ്പിയുമായി വന്ന് എനിക്ക് വിളമ്പി തന്ന് എന്റെ അടുത്ത് ഇരുന്നു. താടിക്ക് കൈയ്യും കൊടുത്ത് ഞാൻ കഴിക്കുന്നത് നോക്കി ഇരിപ്പാണ് കക്ഷി. ഞാൻ എന്തെന്ന് പിരികം ഉയർത്തി ചോദിച്ചതും ഒന്നുമില്ല എന്നമട്ടിൽ തല കുലുക്കി.

 

“… നീ കഴിച്ചാരുന്നോ…” ഞാൻ ദേവൂനോട് ചോദിച്ചു.

 

“… ഇല്ല…” അതും പറഞ്ഞ് ഏറെ പ്രതീക്ഷയോടെ എന്നെയും ഞാൻ കഴിക്കുന്ന പ്ലറ്റിലേക്കും മാറി മാറി നോക്കി.

 

“… എന്നാ ചൂട് ആറും മുമ്പ് നീ പോയി കാപ്പി കഴിച്ചോ…” ചിരി ഉള്ളിൽ ഒതുക്കി ഞാൻ ഞാൻ പറഞ്ഞു.

അത്രയും നേരം സ്നേഹത്തോടെ എന്നെ നോക്കി ഇരുന്നവളുടെ മട്ടും ഭാവവും മാറി. പെട്ടെന്ന് തന്നെ കസേരയിൽ നിന്നും ചാടിത്തുള്ളി എഴുനേറ്റ് അടുക്കളയിൽ പോവാൻ ഒരുങ്ങിയവളുടെ കൈയിൽ ബലമായി പിടിച്ച് എന്റെ മടിയിലേക്ക് ഇരുത്തി.

 

“…എന്നെ വിട് ഞാൻ പോണു…” എന്റെ മടിയിൽ നിന്നും എഴുനേൽക്കാൻ വേണ്ടി ദേഷ്യത്തിൽ പിടച്ചിൽ തുടങ്ങി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *