തേജാത്മികം 15 [Nishinoya] 31

 

“… ഏട്ടാ… ഇപ്പൊ വേണ്ട…” കുറുകികൊണ്ട് ദേവു എന്റെ മുഖം അവളുടെ കഴുത്തിലേക്ക് അമർത്തി പിടിച്ചു. പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തതും ഞാനും ദേവൂവും ഒരുപോലെ ഞെട്ടി.

 

“…ഹെലോ എന്താ മാമ വിളിച്ചേ…” മാമന്റെ call എടുത്ത് ലൗഡ് സ്പീക്കറിൽ ഇട്ട് ഞാൻ ചോദിച്ചു.

 

“… അച്ഛാ ഇത് ഞാനാ കല്ലു…” കൊഞ്ചൽ ശബ്ദത്തോടെ കല്ലു പറഞ്ഞു.

 

“…അച്ഛയുടെ മോള് ആയിരുന്നോ. എന്താടാ അച്ഛയെ കാണാതൊണ്ട് വിളിച്ചതാണോ…” ഞാനും അതെ സ്വരത്തിൽ ചോദിച്ചു.

 

“… ആ… അച്ഛ കഴിച്ചോ…” സ്നേഹത്തോടെ കല്ലു ചോദിച്ചു.

 

“… അച്ഛ കഴിച്ചോണ്ട് ഇരിക്ക…” അതും പറഞ്ഞ് ദേവുവിന്റെ കവിളിൽ ഒരു കടി കൊടുത്തു. ദേവു എന്നെ ചെറുതായി കൈയിൽ അടിച്ച് എന്നെ ശാസിച്ചു.

 

“… മോള് കഴിച്ചോ…”

 

“… ഞാൻ കഴിച്ചു. അച്ഛ എപ്പോഴാ വരുന്നേ…” പരിഭവത്തോടെ കല്ലു ചോദിച്ചു.

 

“… ഞാൻ ഇപ്പൊ…” ഇപ്പൊ ഇറങ്ങാം എന്ന് പറയാൻ തുനിഞ്ഞതും ദേവു എന്റെ വാ പൊത്തി.

 

“… ഞങ്ങൾ ഉച്ചക്ക് ശേഷം എത്താം മോളു…” ദേവു ചാടി കേറി പറഞ്ഞു.

 

“… അമ്മയും വരുന്നുണ്ടോ…” സന്തോഷത്തോടെ കല്ലു തിരക്കി.

 

“…അമ്മയും വരുന്നുണ്ടടാ. വന്നിട്ട് നമുക്ക് പുറത്തോട്ട് ഒക്കെ പോവാം കേട്ടോ. അതുവരെ നല്ലകുട്ടിയായി ഇരിക്കണം…” ദേവു അത് പറഞ്ഞതും കല്ലു സന്തോഷത്തോടെ ഫോൺ കട്ട്‌ ആക്കി.

 

“…നീ എന്തിനാ ഉച്ചക്കെ വരു എന്ന് പറഞ്ഞെ. ഞാൻ ഇപ്പൊ പോയി അവളെയും കൂട്ടി വരില്ലായിരുന്നോ…” സംശയത്തോടെ ഞാൻ ദേവുവിനെ നോക്കി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *