ഞാൻ അങ്ങോട്ട് കേറി ചോദിച്ചു.. ഞാൻ ആ ഫോട്ടോ കണ്ടു എന്ന് അവർക്ക് മനസിലായി
‘അതേ.. നീ അറിയുമോ അയാളെ..?
ആ മാഡം ചോദിച്ചു
‘അറിയില്ല.. കണ്ടിട്ടുണ്ട്..’
ഞാൻ പറഞ്ഞു..
ഞാൻ പോലീസ്കാരിയോട് സംസാരിക്കുന്നത് കണ്ടു സുനി കുറച്ചു മാറി നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണ് കൊണ്ടുള്ള ആംഗ്യങ്ങൾ ഞാൻ കണ്ടില്ലെന്ന് നടിച്ചു
‘എവിടെ വച്ച്…?
മാഡം ചോദിച്ചു
‘ഇവിടെ വച്ച് തന്നെ.. കുറച്ചു ദിവസം മുമ്പ് അലക്സാണ്ടർ സാർ വന്ന വണ്ടിയിൽ ഇയാൾ ഒപ്പം ഉണ്ടായിരുന്നു..’
ഞാൻ പറഞ്ഞു.. അങ്ങനെ ആണ് ആ ഫോട്ടോയിൽ കാണിച്ച ആളിനെ എനിക്ക് മുഖപരിചയം
‘കുറച്ചു ദിവസം മുമ്പ് എന്ന് പറഞ്ഞാൽ.. ഡേറ്റ് കൃത്യമായി ഓർമ ഉണ്ടോ..?
മാഡം ചോദിച്ചു
‘ഡേറ്റ്…’
ഞാൻ ആലോചിച്ചു..
‘പന്ത്രണ്ടാം തീയതി ഇയാൾ അലക്സാണ്ടർ ചമ്പാരന്റെ ഒപ്പം ഉണ്ടായിരുന്നോ…?
അവർ കുറച്ചു കൂടി വ്യക്തമായി ചോദിച്ചു
‘അതേ.. പന്ത്രണ്ടാം തീയതി തന്നെ.. ഉണ്ടായിരുന്നു..’
എനിക്ക് ഓർമ്മകൾ കുറച്ചു കൂടി ക്ലിയർ ആയി
‘ഓക്കേ…’
എല്ലാം കിട്ടിയത് പോലെ അവർ പറഞ്ഞു
‘എന്താണ് നിന്റെ പേര്..?
അവർ എന്നോട് ചോദിച്ചു
‘റാം..’
ഞാൻ പറഞ്ഞു.. ബൽറാം എന്നാണ് പേരെങ്കിലും ഞാൻ റാം എന്ന് അധികം പേരോടും പരിചയപ്പെടുത്താറില്ലായിരുന്നു.. ബാലു എന്നാണ് പരിചയപ്പെടുത്തിയിട്ടുള്ളത്.. ഇവരുടെ അടുത്ത് എന്തോ റാം എന്ന് പറഞ്ഞു
‘എന്ത് ചെയ്യുന്നു..?
അവർ പിന്നെയും ചോദിച്ചു
‘ഞാൻ Dark day production house ൽ ഉള്ളതാണ്..’

എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ithinte backy eppo varum ?
ഇനി ഇതാണ് എഴുതുന്നെ
അണ്ണാ we are waiting……!
el Dorado nirthiyo?
അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….
എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂
el Dorado എന്താ വരാതെ വെയിറ്റിംഗ് 😊
super😊
bakki evide myle