ടോക്സിക് [സാത്യകി] 68

 

പക്ഷെ തിരിച്ചു വീട്ടിൽ വന്നപ്പോൾ ആണ് എനിക്ക് പിന്നെയും സംശയം തോന്നിയത്. മുറിയിൽ ആരോ വന്നു കയറി ഇറങ്ങിയ ലക്ഷണം ഉണ്ട്.. പോലീസ് ആയിരിക്കണം..

 

എന്നാലും ഇത്ര വേഗം ഞങ്ങളെ വിട്ടത് വേറെ എന്തെങ്കിലും ചിന്തിച്ചിട്ട് ആകുമോ..? എനിക്ക് എന്തോ ഒരു നെഗറ്റീവ് അടിച്ചു.. ഞാൻ അവനെ ഫുഡ്‌ വാങ്ങി വരാൻ വിട്ടിട്ട് റൂം ആകെ ഒന്ന് പരിശോധിച്ചു.. അധികം വൈകാതെ തന്നെ എന്റെ കയ്യിൽ അത് തടഞ്ഞു

 

കട്ടിലിന് സൈഡിൽ ആയാണ് അത് സ്‌ഥാപിച്ചിരുന്നത്.. ഒട്ടിച്ചു വച്ചേക്കുവാണ്.. ഞാൻ അത് പറിച്ചു മാറ്റാതെ തന്നെ കിടന്നു നോക്കി.. ഒരു ഉപകരണം.. ഞങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്ന ഒരു ഉപകരണം ആണ് അതെന്ന് എനിക്ക് മനസിലായി. പോലീസിന് ഞങ്ങളോട് ഉള്ള സംശയം തീർന്നിട്ടില്ല എന്ന് എനിക്ക് മനസിലായി.. ഞാൻ അത് ഊരി എടുക്കാൻ നിന്നില്ല. അത് അവിടെ തന്നെ ഇരിക്കട്ടെ .. ഞാൻ പിന്നിലേക്ക് മാറി.

അപ്പോളാണ് സനൂപേട്ടൻ വിളിക്കുന്നത് സ്റ്റേഷനിൽ ആയത് കൊണ്ട് ഏട്ടൻ വിളിച്ചിട്ട് ഞങ്ങൾ തിരികെ വിളിച്ചിരുന്നില്ല. ഞാൻ കോൾ എടുത്തു.. സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചു ചോദ്യം ചെയ്തു വിട്ടയച്ചു എന്ന് മാത്രം ഞാൻ പറഞ്ഞു. സനൂപേട്ടന് അധികം സംസാരിക്കാൻ സ്പേസ് കൊടുക്കാതെ പെട്ടന്ന് തന്നെ ഞാൻ കോൾ കട്ട് ചെയ്ത്..

അപ്പോളാണ് ഞാൻ സുനിയെ കുറിച്ച് ഓർത്തത്. അവൻ തിരിച്ചു വരുമ്പോൾ എന്തെങ്കിലും വാ തുറന്നാൽ ഞങ്ങൾ രണ്ടും പെടും..

 

അപ്പോളേക്കും സുനി ഫുഡ്‌ ആയി താഴെ വന്നിരുന്നു. ഞാൻ അവന്റെ അടുത്തേക്ക് ഓടി പാഞ്ഞു ചെന്നു.. മുറിയിൽ വച്ച് അവനോട് ഒന്നും തന്നെ സംസാരിക്കാൻ സാധിക്കില്ല. അവന്റെ അടുത്ത് ഓടി കിതച്ചു എത്തി ഞാൻ അവനെ തടഞ്ഞു നിർത്തി

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *