എന്നോട് ചേർന്നിരുന്നു .
‘പേടിക്കണ്ട , മഴ ചാറുന്നെ ഉള്ളു , ഇപ്പൊ മാറിക്കോളും ‘
‘മഴ അല്ല ഹരിയേട്ടാ, മരങ്ങൾ ആടുന്നത് കാണുന്നുണ്ടോ ‘
‘അതിപ്പോ മാറുമെടോ , സേഫ് ആയ സ്ഥലം കണ്ടാൽ നമുക്ക് സൈഡ് ആക്കാന്നെ ‘ ഞാൻ പറഞ്ഞു
മരങ്ങളിൽ നിന്നും കൊഴിയുന്ന പഴുത്ത ഇലകൾ കാറ്റിനോടൊപ്പം മുന്നില്‍ പാറികളിച്ചു . ഇടക്ക് അവ ഗ്ലാസിൽ വന്നു വീഴുന്നത് എനിക്ക് മുന്നോട്ടുള്ള കാഴ്ചയ്ക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി . കൂട്ടത്തിൽ മിന്നൽ കൂടി കൂടി വന്നു , തണുപ്പും .
നിമ്മി സീറ്റുകളുടെ നടുക്കുള്ള ഹാൻഡ് റെസ്റ്റിൽ കൈ മുട്ട് കുത്തി കൈ പത്തി എന്റെ ഷോള്ഡറിൻ പുറകിലായി വെച്ചിരുന്നു .ഞങ്ങളുടെ എതിർ ദിശയിൽ ഒരു പിക്ക് അപ്പ് വാൻ കടന്നു പോയപ്പോൾ റോഡ് ബ്ലോക്ക് അല്ല എന്ന് മനസ്സിലായി .അതവളോട് പറഞ്ഞു നിമിഷങ്ങൾക്കകം മഴയുടെ ശക്തി കൂടി . ഞാൻ വൈഫറിന്റെ സ്പീഡ് കൂട്ടി .
മൊത്തത്തിൽ ഇരുട്ട് പടർന്നിരിക്കുന്നു . മുന്നിലെ റോഡ് മാത്രമേ ഇപ്പോൾ കാണാൻ സാധിക്കുന്നുള്ളൂ . മഴത്തുള്ളികളോടൊപ്പം ഇടയ്ക്കിടയ്ക്ക് ഇലകളും ചെറിയ മരക്കമ്പുകളും വീണുകൊണ്ടിരുന്നു .മഴയുടെ ശക്തി വീണ്ടും കൂടുകയാണെന്നു മനസ്സിലാക്കിയ ഞാൻ ഫോൺ എടുത്ത് അൺലോക്ക് ചെയ്ത നിമ്മിക്ക് നീട്ടി .
‘ഇതില്‍ മാപ് തുറന്ന് അടുത്ത വല്ല റെസ്റ്റോറേന്റോ ഹോട്ടലോ എന്തേലും ഉണ്ടോന്നു നോക്ക് ‘
അവൾ ഫോൺ വാങ്ങി നോക്കി.
‘അടുത്ത് ഒന്നും കാണുന്നില്ല ഹരിയേട്ടാ, എല്ലാം ഇനി ലേക്കിന്റെ അടുത്തായെ കാണുന്നുള്ളൂ ‘
‘ആണോ ‘
‘ഹരിയേട്ടാ, അടുത്തൊരു വാക്കിങ് ട്രാക്ക് കാണിക്കുന്നുണ്ട് ,ചിലപ്പോൾ അവിടെ എന്തെങ്കിലും ഉണ്ടാവാതിരിക്കില്ല ‘
‘ശെരിയാ..’ എനിക്കൊരു ആശ്വാസാം തോന്നി . മനസ്സ് നന്നായി വിറച്ച് ഇരിക്കുകയാണ് . ഇങ്ങനെ ഒരു ഡ്രൈവ് ജീവിതത്തിൽ ആദ്യായിട്ടാണ് . മുന്നിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ കണ്ടാൽ തന്നെ മനസ്സിടറും .
നിമ്മി മാപ്പ് നോക്കി ഇനി ഒരു കിലോമീറ്ററിൽ താഴെയേ അവിടെക്കുള്ളു എന്ന് പറഞ്ഞു . ഞാൻ കാറിന്റെ വേഗത്തിൽ അല്പം കൂട്ടി .
മാപ്പില്‍ കണ്ട സ്ഥലത്തെത്തി . ഇടതു വശത്തായി നീണ്ടു കിടക്കുന്ന ഒരു പാർക്കിംഗ് ഏരിയ ഉണ്ട് . അല്ലാതെ അവിടെ വേറെ ഒന്നുംകാണാൻ ഇല്ല. എന്നാലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലമാണ് . അടുത്ത മരങ്ങളൊന്നും ഇല്ല .ഞാൻ പാർക്കിങ്ങിലേക്കു കാർ കയറ്റി .
അടുത്ത ഭാഗം എവിടെ
Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..
Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട് പെട്ടന്ന് വേണേ
Wow…… Super…… Adipoli.
????
Nyzz bro..???
Pwolii
Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??
Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും

.
എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.
കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.
വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?
Ee partum pwoli ?
Super next part vagam
Nice part
Vry nice bro. Will wait fr nxt
അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????