ചെറിയ ഒരു മുഷിച്ചലോടെ അച്ഛൻ പറഞ്ഞു നിർത്തിയതും നെഞ്ച് ഒന്ന് ഇടിച്ചു പോയി… ഇനി ബന്ധുക്കളുടെ വാക്ക് കേട്ട് പഠിപ്പ് ഒക്കെ നാട്ടിൽ മതി എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോകുമോ…..
“അച്ഛാ…നാട്ടിലെ കോളേജിനെക്കാളും ഇവിടെയാ നല്ല രീതിയിൽ പഠിപ്പിക്കുന്നത്.. നല്ല അധ്യാപകരും കുട്ടികളുമാണ് അച്ഛാ…ഞാൻ ഇവിടെ പഠിച്ചോട്ടെ…”
“മ്മ്മ്മ്..”
ഇപ്പോൾ കരയും എന്ന് രീതിയിൽ അത്രേയും ദയനീയമായി ഉള്ള എന്റെ സംസാരം കേട്ടിട്ടോ.. മനസ്സ് അലിഞ്ഞിട്ടാണോ എന്ന് അറിയില്ല ഒന്ന് അമർത്തി മൂളിയതല്ലാതെ അച്ഛൻ ഒന്നും പറഞ്ഞില്ല..
വീണ്ടും ഓരോ ഉപദേശവും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണം.. ദിവസവും മൂന്ന് നേരം വച്ച വീട്ടിൽ അല്ലാതെയും വിളിക്കണം എന്ന് എല്ലാം വീണ്ടും ഓർമിപ്പിച്ചു അച്ഛൻ പോകാൻ ഇറങ്ങി.. ഹോസ്റ്റലിലേക്ക് ഞങ്ങൾ വന്ന ഓട്ടോയിൽ തന്നെയാണ് അച്ഛൻ തീരിച്ചു സ്റ്റേഷനിലേക്ക് പോകുന്നതും.
ഹോസ്റ്റൽ ഗേറ്റ് കടന്ന് അച്ഛനുമായി ആ ഓട്ടോ കണ്ണിൽ നിന്ന് മറഞ്ഞതും ദീർഘമായി ഒന്ന് ശ്വാസം വിട്ടു. ഒപ്പം മനസ്സിൽ വല്ലാത്ത സന്തോഷവും.. അത്രേയും ഇഷ്ടമാണ് chemistry എന്ന് വിഷയം.. സയൻസിൽ മിക്കവർക്കും ബയോളജി ഇഷ്ട വിഷയമായപ്പോൾ എന്ത് കൊണ്ടോ എന്റെ ഇഷ്ടം പോയത് periodic ടേബിലിലും ഓരോ element തമ്മിലുള്ള റിയാക്ഷനിലേക്കാണ്..
പണ്ട് കാലം മുതലേ നിലനിൽക്കുന്ന myth ആയ സയൻസ് എടുത്താലേ രക്ഷപെടു എന്ന് ചിന്ത ആവോളം കുടുംബത്തിൽ ഉള്ളത് കൊണ്ട് വലിയ പ്രശ്നമില്ലായിരുന്നു. പെൺകുട്ടികൾക്ക് ചേരുന്ന ജോലി ടീച്ചറും നഴ്സുമാണ് എന്ന് മറ്റൊരു പൊട്ടത്തരമായ വിശ്വാസം അച്ഛൻ ഉള്ളത് കൊണ്ടും മറ്റ് പ്രൊഫഷണൽ കോഴ്സ് എടുക്കാനും നിർബന്ധിച്ചില്ല.. അതും ഭാഗ്യമായി..

ഒരു മാസം അവറായി
ഒരു റിപ്ലൈ തരാമോ
ഒഴിവാക്കി പോയോ. നല്ല കഥകൾ എപ്പോഴും ഇങ്ങനെ തന്നെയാ. ആരും മുഴുവനാകൂല
ബാക്കി ഇല്ലേ
നിർത്തിയത് ഒഴിച്ച് 🩶
adipoli part ethupole pokatte😍🥰
Rahul inte karyathil therumanam ayyi 😅
wow കിടിലൻ പാർട്ട് 🔥, രാഹുൽ ന്റെ അവസ്‌ഥ ഇനി എന്താകും ഓർക്കുമ്പോ ചിരി വരുന്നു 😂😂, എന്തായാലും അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ
ഇങ്ങനെ ഒരു പാർട്ട് വേണമായിരുന്നു നന്നായി. നല്ല ഇൻട്രോ. പെട്ടെന്നായിക്കോട്ടെ അടുത്ത പാർട്ട്. ഇഷ്ടം
next part ples vegm