“ഒക്കേ അല്ലെ നീ… അല്ലെങ്കിൽ വാ നമുക്ക് മൂന്നുപേർക്ക് കൂടെ പോയി സംസാരിക്കാം..”
“വേണ്ട നീതു.. നിങ്ങൾ പറഞ്ഞത് പോലെ ഞാൻ ഇനിയും മിണ്ടാതെ ഇരുന്നാൽ എന്റെ പഠിത്തത്തെ തന്നെയാവും ബാധിക്കുന്നത്.. ഞാൻ ഒറ്റയ്ക്കു പോയി സംസാരിച്ചിട്ട് വരാം “.
അവരോട് പറഞ്ഞു ക്ലാസ്സിൽ നിന്ന്നേ ഇറങ്ങി നേരെ ഡിപ്പാർട്മെന്റ് door കടന്നു അകത്തേക്ക് കയറി.. പ്രതീക്ഷിച്ചത് പോലെ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. എന്റെ വരവും കാത്ത് ടേബിളിൽ ചാരി കൈ കെട്ടി എന്നെ രൂക്ഷമായി നോക്കുന്നുണ്ട്.. ധൈര്യം സംഭരിച്ചു ഞാൻ അകത്തേക്ക് കയറി..
“നിനക്ക് അനുസരണ തീരെയില്ലാ അല്ലെ .. നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ നമ്പർ unblock ആകണമെന്ന് ”
“എന്റെ ഫോണിൽ ആരെ ബ്ലോക്ക് ആക്കണം unblock ആകണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ് അല്ലാതെ സർ അല്ല…. കൂടെ എന്നോട് ഇത്രയ്ക് അധികാരത്തോടെ സംസാരിക്കാനും പെരുമാറാനും സർ ആരാ..”
അയാളെ തീരെയും വക വയ്ക്കാത്ത രീതിയിലുള്ള എന്റെ വർത്തമാനം നല്ല രീതിയിൽ ദേഷ്യപ്പെടുത്തിട്ട് ഉണ്ട്..
“ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് ആണ് നീ”
“അത് സർ മാത്രം തീരുമാനിച്ചാൽ പോരല്ലോ..”
“പോരാ.. നിന്റെ തന്ത ഭാസ്കരൻ തമ്പി കൂടെ വിചാരിക്കണം.. അങ്ങേര് ഉടനെ അത് വിചാരിക്കുകയും ചെയ്യും..”
തീരെ പ്രധീക്ഷിക്കാതെ അച്ഛന്റെ പേരും തുടർന്ന് അയാൾ പറഞ്ഞത് കൂടെ കേട്ടപ്പോൾ അത്രേയും നേരം സംഭരിച്ച ധൈര്യം ചോർന്നു പോകുന്നത് ഞാൻ അറിഞ്ഞു.. ഭയം തലപൊക്കുന്നതും
“എന്താടി നിന്റെ ധൈര്യമൊക്കെ തീർന്നോ. നീ അങ്ങനെ പെട്ടെന്ന് വളയില്ല എന്ന് മനസിലാക്കിയപ്പോൾ ഞാൻ ഒന്ന് റൂട്ട് മാറ്റി പിടിച്ചു.. നിന്റെ വീട്ടിൽ ഇതിനോടകം എന്റെ ആലോചന വന്നിട്ടുണ്ടാവും.. അവരെല്ലാം ഏറെക്കുറെ സമ്മതം എന്ന് രീതിയിൽ ആടി നിക്കുവാ.. ഞാൻ ഒന്ന് കൂടെ ഒന്ന് ആഞ്ഞു പിടിച്ചാൽ ഒരു മാസത്തിനകം നീ എന്റെ വീട്ടിൽ നിക്കും..”

adipoli part ethupole pokatte😍🥰
Rahul inte karyathil therumanam ayyi 😅
wow കിടിലൻ പാർട്ട് 🔥, രാഹുൽ ന്റെ അവസ്‌ഥ ഇനി എന്താകും ഓർക്കുമ്പോ ചിരി വരുന്നു 😂😂, എന്തായാലും അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ
ഇങ്ങനെ ഒരു പാർട്ട് വേണമായിരുന്നു നന്നായി. നല്ല ഇൻട്രോ. പെട്ടെന്നായിക്കോട്ടെ അടുത്ത പാർട്ട്. ഇഷ്ടം
next part ples vegm