വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്] 158

മന്ത്രിയുടെ കസേര വരെ തെറിപ്പിച്ച ആളാണ് നിങ്ങളുടെ ഹരി സർ.. അതുകൊണ്ടാ ബാക്കി എല്ലാരും ഒതുങ്ങിയതും … Ragging ഫ്രീ ക്യാമ്പസ്‌ ആയതും “.

ഒരു സിനിമ കഥ കേൾക്കുന്ന പോലെ ഐഷുവിനെ ഞാൻ കേട്ടു നിന്നു.. ഒപ്പം ഹരി സാറിനോട് പേടിയും അതെ പോലെ തന്നെ ഒരു ബഹുമാനവും തോന്നി.. ന്യായമായുള്ള കാര്യത്തിന് ആണല്ലോ സർ മുന്നിട്ട് ഇറങ്ങിയത്..

 

“അല്ല അതൊക്കെ പോട്ടെ.. ക്ലാസ്സ്‌ എങ്ങനെയുണ്ട്.. കുട്ടികളും ”

“നല്ലതാ… ഹരി സർ ഒഴികെ പഠിപ്പിക്കുന്ന ബാക്കി എല്ലാരേയും പരിചയപ്പെട്ടു..വലിയ പ്രശ്നമില്ല..”

“എന്റെ ഒരു ഊഹം ശരിയാണെങ്കിൽ മിക്കവാറും നിനക്ക് ക്ലാസ്സിൽ നിന്ന് തന്നെ proposal ഒക്കെ വരാൻ chance ഉണ്ട്..”

ആതിരയും നീതുവും കുറച്ചു മുമ്പ് പറഞ്ഞ കാര്യം ഐഷുവും ആവർത്തിച്ചപ്പോൾ എന്തോ ഒരു പേടി തോന്നി..

“ഏഹ്.. അങ്ങനെയൊന്നുമില്ല.. എന്നെ കാളും ഭംഗിയുള്ള കുട്ടികൾ ഉണ്ട് ക്ലാസ്സിൽ  ”

“ടി.. പക്ഷെ നിനക്ക് ഒരു പ്രതേക ഭംഗിയാ.. ഈ കണ്ണും മുടിയും.. പിന്നെ പമ്മിയുള്ള നിന്റെ സംസാരവും പെരുമാറ്റവും..”

“നീ ചുമ്മാ ഇരുന്നേ.. മനുഷ്യനെ പേടിപ്പിക്കാതെ. ”

“പേടിക്കാൻ മാത്രമായി ഒന്നുമില്ലടി.. ആരെങ്കിലും അങ്ങനെ പിന്നാലെ ഒലിപ്പിച്ചു വന്നാൽ താല്പര്യമില്ല എന്ന് അങ്ങ് ധൈര്യത്തിൽ പറഞ്ഞാൽ മതി ”

 

 

പിന്നീടുള്ള ദിവസങ്ങൾ അവർ പറയുന്നതെല്ലാം സത്യമായി തീരുന്നത് പോലെയായിരുന്നു.. ഒരു ആഴ്ച തീരും മുമ്പേ തന്നെ പലരും ഇഷ്ടമാണ് എന്ന് പറഞ്ഞു വന്നു.. ക്ലാസ്സിലെ ചില ആൺകുട്ടികളും ചില സീനിയർസും… ശരിക്കും ഇവരെല്ലാം പിന്നാലെ നടന്ന ഇഷ്ടം പറയാൻ മാത്രമുള്ള സൗന്ദര്യം എനിക്ക് ഉണ്ടോ.. അതോ തിരിച്ചു ഒന്നും പ്രതികരിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആണോ എന്ന് അറിയില്ല   …

The Author

നിലാവ്

www.kkstories.com

4 Comments

Add a Comment
  1. adipoli part ethupole pokatte😍🥰

    Rahul inte karyathil therumanam ayyi 😅

  2. wow കിടിലൻ പാർട്ട്‌ 🔥, രാഹുൽ ന്റെ അവസ്‌ഥ ഇനി എന്താകും ഓർക്കുമ്പോ ചിരി വരുന്നു 😂😂, എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

  3. അശ്വതി ഭരണി

    ഇങ്ങനെ ഒരു പാർട്ട് വേണമായിരുന്നു നന്നായി. നല്ല ഇൻട്രോ. പെട്ടെന്നായിക്കോട്ടെ അടുത്ത പാർട്ട്. ഇഷ്ടം

    1. next part ples vegm

Leave a Reply

Your email address will not be published. Required fields are marked *