ഹരി അവളുടെ ആ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ചു.
വീട്ടിലെത്തിയ ഉടനെ അച്ചു നേരെ കുളിക്കാൻ പോയി. ആ വിയർപ്പും ക്ഷീണവും മാറ്റാനായി അവൾ കുറെ നേരം ഷവറിന് താഴെ നിന്നു. അവൾ തിരിച്ചുവന്നപ്പോഴേക്കും ഹരി അടുക്കളയിൽ പണികൾ തുടങ്ങിയിരുന്നു. രാത്രി അവർ രണ്ടുപേരും ചേർന്ന് വളരെ രസകരമായി ഭക്ഷണം പാകം ചെയ്തു. ഇടയ്ക്ക് തമാശകൾ പറഞ്ഞും പരസ്പരം കളിയാക്കിയും ആ നിമിഷങ്ങൾ അവർ ആഘോഷിച്ചു.
ഭക്ഷണം കഴിഞ്ഞ് തളർച്ചയോടെ ഇരുവരും ഉറങ്ങാൻ കിടന്നു. അച്ചു വേഗം തന്നെ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു. ഹരി കണ്ണടച്ച് കിടക്കുമ്പോഴാണ് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
നോക്കിയപ്പോൾ ഒരു അൺനോൺ നമ്പർ. സമയം ഒരുപാടായതുകൊണ്ട് അവൻ സംശയത്തോടെ ഫോൺ എടുത്തു.
അപ്പുറത്ത് ടോണിയായിരുന്നു.
“എടാ ഹരി… ടോണിയാണ്. ഞാൻ ആലോചിച്ചു, നാളെ ഞാനും നിന്റെ കൂടെ വരാം. എനിക്കും നാട്ടിൽ കുറച്ച് പണികളുണ്ട്, നിന്റെ കൂടെ വന്നാൽ നമുക്ക് സംസാരിച്ചിരിക്കുകയും ചെയ്യാം. നാളെ രാവിലെ നമുക്ക് കാണാം,”
ടോണി ആവേശത്തോടെ പറഞ്ഞു.
“ശരി ടോണി… അത് നല്ല കാര്യമായി. നാളെ രാവിലെ നമുക്ക് റെഡിയാകാം,”
ഹരി മറുപടി നൽകി. ഫോൺ വെച്ച ശേഷം ഹരി അച്ചുവിനെ ഒന്ന് നോക്കി. അവൾ ശാന്തമായി ഉറങ്ങുകയാണ്….
പുലർച്ചെയുള്ള കിളികളുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറന്നത്. ജനാലയ്ക്കൽ ചെറിയൊരു വെട്ടം തെളിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. അരികിൽ അച്ചു അപ്പോഴും നല്ല ഉറക്കത്തിലാണ്.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.