സമയം നോക്കിയപ്പോൾ നാലു മണി കഴിഞ്ഞിരിക്കുന്നു. അച്ചു ഇതുവരെ വിളിച്ചിട്ടില്ല. സാധാരണ ഈ സമയമാകുമ്പോഴേക്കും പ്രാക്ടീസ് കഴിയാറുള്ളതാണ്. ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു. മൂന്നാല് ബെല്ലുകൾക്ക് ശേഷമാണ് അവൾ ഫോൺ എടുത്തത്.
“ഹരി… കഴിഞ്ഞിട്ടില്ലടാ. അല്പം കൂടി വർക്കുണ്ട്. തീരുമ്പോൾ ഞാൻ ഇങ്ങോട്ട് വിളിക്കാം,”
അവളുടെ ശബ്ദത്തിൽ ഒരുതരം വെപ്രാളം കലർന്നിരുന്നു. മറുപടിക്ക് കാത്തുനിൽക്കാതെ അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.
മുറിക്കുള്ളിൽ ഇരിക്കാൻ എനിക്ക് വല്ലാത്ത ബോറടി തോന്നി. കൂടാതെ, അച്ചുവിന്റെ ആ വെപ്രാളം നിറഞ്ഞ സംസാരം എന്റെ ഉള്ളിൽ ചെറിയൊരു സംശയത്തിന്റെ വിത്തുപാകി.
എന്തായാലും അങ്ങോട്ട് തന്നെ പോകാമെന്ന് ഞാൻ ഉറപ്പിച്ചു. സ്റ്റുഡിയോയിലേക്ക് എത്തുമ്പോൾ ആ പ്രദേശം ആകെ നിശബ്ദമായിരുന്നു. പാർക്കിംഗിൽ വണ്ടി ഒതുക്കി ഞാൻ അകത്തേക്ക് നടന്നു.
സിറ്റൗട്ടിലെ സോഫയിൽ സൽമാനും ഗൗരിയും ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവർ രണ്ടുപേരും ഒരേപോലെ ഞെട്ടി എഴുന്നേറ്റു. അവരുടെ മുഖത്ത് മിന്നിമറഞ്ഞ ആ പതർച്ച എനിക്ക് വ്യക്തമായി മനസ്സിലായി. ഇരുവരും വല്ലാതെ വിയർത്തു കുളിച്ചിട്ടുണ്ട്. സൽമാന്റെ ഷർട്ടിന്റെ ബട്ടണുകൾ ശരിയായിരുന്നില്ല. ഗൗരിയുടെ മുടി അലങ്കോലമായി കിടക്കുന്നു.
അവർ സംസാരിച്ചു കൊണ്ടിരുന്ന ആ താളത്തിൽ പെട്ടെന്നൊരു മാറ്റം വന്നതുപോലെ തോന്നി.
“ആ… ഹരിയേട്ടൻ വന്നോ? ഞങ്ങൾ ഇങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു,”

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.