രാത്രിയേറെയായിട്ടും ടിവി സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഓരോ നിമിഷവും അച്ചുവിന്റെ ഓരോ ചലനവും ഞാൻ നിരീക്ഷിച്ചുകൊണ്ടിരുന്നു. പക്ഷേ, എന്റെ സംശയങ്ങളെ ബലപ്പെടുത്തുന്ന ഒന്നും അവിടെ കണ്ടില്ല. അവൾ സാധാരണ പോലെ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കുന്നു,
ലിവിംഗ് റൂമിലെ സോഫയിലിരുന്ന് ടിവി കാണുന്നു, ഇടയ്ക്കിടെ ഫോണിൽ നോക്കി ചിരിക്കുന്നു. എല്ലാം വളരെ നോർമലായി തോന്നി.
രാത്രി പത്തുമണിയായപ്പോൾ അവൾ ഫോണിൽ ആരോടോ ചാറ്റ് ചെയ്യുന്നത് കണ്ടു. പിന്നെ ആനന്ദത്തോടെ ഒരാളെ ഡയൽ ചെയ്യുന്നു. ‘ഇതാവാം ആ ആൾ’ എന്ന് കരുതി ഞാൻ ശ്വാസമടക്കിപ്പിടിച്ച് ടിവിയിലേക്ക് നോക്കിയിരുന്നു. പെട്ടെന്നാണ് എന്റെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചത്.
നോക്കിയപ്പോൾ സ്ക്രീനിൽ തെളിയുന്നത് അച്ചുവിന്റെ പേര്! ടിവിയിൽ അവൾ ഫോൺ ചെവിയോട് ചേർത്ത് നിൽക്കുന്നത് ഞാൻ ലൈവ് ആയി കാണുന്നു. ഒരു വലിയ ആശ്വാസത്തോടെയും കുറ്റബോധത്തോടെയും ഞാൻ ഫോൺ എടുത്തു.
“ഹലോ അച്ചു…”
“ഹരീ… നീ എത്തിയോടാ? എപ്പോഴാ എത്തിയത്? നീ വിളിക്കുമെന്ന് ഞാൻ വിചാരിച്ചു,”
അവളുടെ ശബ്ദത്തിൽ പതിവ് സ്നേഹവും കരുതലും ഉണ്ടായിരുന്നു.
“ഞാൻ എത്തി അച്ചു… കുറച്ച് നേരം മുമ്പ് എത്തി. ടയേർഡ് ആയതുകൊണ്ട് ഒന്ന് കിടന്നതാ,” ഞാൻ കള്ളം പറഞ്ഞു.
ലൈവ് ആയി അവൾ എന്നോട് സംസാരിക്കുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി.
“അമ്മാവനും അമ്മായിക്കും ഒക്കെ സുഖമല്ലേ? അവരൊക്കെ എന്ത് പറയുന്നു?”

ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
വിഷു ആശംസകൾ🌹
Fire വെറും Fire അല്ല Wild Fire….
ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….
onnum parayanilla really great work aane
ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
വേഗം വായിക്കട്ടെ ❤️❤️❤️