എന്റെ മാത്രം 4 [ ne-na ] 1184

നവീന്റെ കണ്ണിലേക്കുള്ള നോട്ടവും അവന്റെ ശബ്ദത്തിലെ മാറ്റവും പല്ലവിയുടെ മുഖത്തെ ചിരി മായ്ച്ചു കളഞ്ഞു.
“ഡാ..”
“എനിക്ക് നിന്നോട് എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ടല്ലോ. അത് കൊണ്ട് എന്റെ മനസ്സിൽ തോന്നിയ ആഗ്രഹം ഞാൻ നിന്നോട് പറഞ്ഞു.. ഇനി ബാക്കി നിന്റെ ഇഷ്ട്ടം ആണ്.”
അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അവൻ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞതിന്റെ ഞെട്ടലിൽ തന്നെ ആയിരുന്നു അവൾ അപ്പോഴും.
നവീൻ ബെഡിൽ നിന്നും എഴുന്നേറ്റ് സാവധാനം നടന്ന് ചെന്ന് ടെറസിലേക്കുള്ള വാതിലിൽ ചാരി നിന്നു. എന്നിട്ട് അവൾ കാണാതെ ലോക്ക് ഊരി.
“ആ ഫോട്ടോ കണ്ടത് കൊണ്ട് ഉണ്ടായ ആഗ്രഹമായിരിക്കണം. എന്നാലും നിന്നെ അങ്ങനെ കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോയി മനസ്. ഫോട്ടോ എന്തായാലും ഞാൻ കണ്ടു. അപ്പോൾ പിന്നെ നേരിട്ട് കാണുന്നതിന് എന്താ കുഴപ്പം.”
ഒന്ന് നിർത്തിയ ശേഷം അവൻ പല്ലവിയുടെ മുഖത്ത് തന്നെ നോക്കി. അവളുടെ മുഖമാകെ ചോര വറ്റി വരണ്ടപോലെ വിളറിയിരിക്കുകയാണ്. അവന്റെ നേർക്ക് നോക്കുന്നതെ ഇല്ല.
“നീ ആലോചിച്ച് ഒരു തീരുമാനം എടുത്തിട്ട് എന്നോട് പറഞ്ഞാൽ മതി. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ആണെന്ന ചിന്ത നിന്റെ മനസ്സിൽ ഉണ്ടാകണം.”
അവൻ അതും പറഞ്ഞ് ഡോർ തുറന്ന് പടികൾ ഇറങ്ങി താഴേക്ക് നടന്നു. സുലജയോട് യാത്ര പറഞ്ഞ് റൂമിലേക്ക് നടക്കുമ്പോൾ നവീന്റെ ചുണ്ടിൽ കുസൃതി കലർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
പല്ലവിയെ ഒന്ന് പറ്റിക്കാനുള്ള ശ്രമം ആയിരുന്നു നവീൻ നടത്തിയത്. എന്നാൽ അധിക നേരം അവളെ വിഷമിപ്പിക്കണം എന്നും അവന് ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ റൂമിലെത്തി ഡ്രസ്സ് മാറി ഒരു ബർമുഡയും ബനിയനും ധരിച്ച് നവീൻ റൂമിനു പുറത്തേക്ക് ഇറങ്ങി. ചുറ്റും ഒന്ന് വീക്ഷിച്ച് ആരും അവിടെ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ പല്ലവിയുടെ വീടിന്റെ ടെറസിലേക്ക് ചാടി. എന്നിട്ട് പൂച്ചയെ പോലെ പതുങ്ങി ചെന്ന് നേരത്തെ ലോക്ക് മാറ്റി വച്ചിരുന്ന പല്ലവിയുടെ റൂമിലേക്ക് ഉള്ള ഡോർ ചെറുതായി തുറന്ന് അകത്തേക്ക് വീക്ഷിച്ചു.
പല്ലവി ബെഡിൽ തന്നെ ഇരിക്കയാണ്. വസ്ത്രം മാറിയിട്ടില്ല. ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കാതെ ഗഗനമായ ചിന്തയിൽ ആഴ്ന്നിരിക്കയാണ് അവൾ.
നവീൻ ഡോർ തുറന്ന് ശബ്ദം ഉണ്ടാക്കാതെ അകത്ത് കയറി. അത് പോലും അവൾ അറിഞ്ഞില്ല.
“എന്റെ പല്ലവി കുട്ടി എന്താ ആലോചിക്കുന്നെ?”

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *