എന്റെ മാത്രം 4 [ ne-na ] 1184

പടികൾ കയറുന്നതിനിടയിൽ ആതിര പറഞ്ഞു.
“നീ മനസിലാക്കാത്ത ഒരു സത്യം ഞാൻ പറഞ്ഞു തരട്ടെ?”
പല്ലവി ആതിരയുടെ മുഖത്തേക്ക് നോക്കി.
“എന്താ?”
“ഞാൻ നിങ്ങളെ നിരീക്ഷിച്ചതിൽ നിന്നും എനിക്ക് മനസിലായത് നിങ്ങൾക്ക് ഇടയിൽ ഉള്ളത് പ്രേമം ആണ്. അത് നിങ്ങൾ രണ്ടും മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം.”
പല്ലവി ഒരു ചെറു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു.
തിരികെ ജ്യൂസുമായി എത്തിയ പല്ലവി നവീന്റെ കൈയിൽ ഗ്ലാസ് കൊടുത്ത് അവന്റെ അടുത്തായി ഇരുന്നു.
പതുക്കെ സമയം മുന്നോട്ട് പോയി. പതിനൊന്ന് മണി കഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞെങ്കിലും അവർ ആരും വിശപ്പ് ഇല്ലാത്തതിനാൽ കഴിക്കാൻ പോയില്ല. ഒന്ന് രണ്ടു പന്തി കഴിഞ്ഞിട്ട് ഇരുന്നാൽ മതി എന്നായിരുന്നു എല്ലാരുടെയും തീരുമാനം.
ബോറടിച്ച് തുടങ്ങിയ പല്ലവി നവീന്റെ തോളിൽ തല ചായ്ച്ച് കൊണ്ട് പറഞ്ഞു.
“ഉറക്കം വരുന്നെടാ.”
“ഇന്നലെ രാത്രി നല്ലപോലെ ഉറങ്ങിയില്ലല്ലോ. അത് കൊണ്ടാണ്.”
അവൾ അതെ എന്ന അർഥത്തിൽ മൂളി.
“സദ്യ ഒക്കെ കഴിച്ചിട്ട് വീട്ടിൽ പോയി കിടന്ന് സുഗമായി ഒരു ഉറക്കം ഉറങ്ങിയാൽ മതി.”
പെട്ടെന്നാണ് നവീന്റെ തോളിൽ പിന്നിൽ നിന്നും ഒരു അടി വീണത്.
അവൻ ഞെട്ടി തിരഞ്ഞ് നോക്കി. പല്ലവിയും തിരിഞ്ഞ് നോക്കി.
“അറിയുമോടാ എന്ന?”
നവീൻ അതിശയത്തോടെ ചോദിച്ചു.
“ഗായു.. നീ എന്താ ഇവിടെ?”
നവീന്റെ കൂടെ പ്ലസ് ടു പഠിച്ചതാണ് ഗായത്രി.
“എന്റെ മുത്തേമ്മയുടെ മോന്റെ കല്യാണം ആണെടാ.”
“ആണോ.. എന്റെ കൂട്ടുകാരന്റെ സിസ്റ്റർ ആണ് പെണ്ണ്.”
പല്ലവിയുടെ നേരെ നോക്കി കൊണ്ട് ഗായത്രി ചോദിച്ചു.
“ഇത് പല്ലവി തന്നല്ലേ?”
പല്ലവി ചെറു ചിരിയോടെ പറഞ്ഞു.
“അതേല്ലോ..”
“നിനക്ക് മൊത്തത്തിൽ ഒരു മാറ്റം.”
പുഞ്ചിരിയോടെ പല്ലവി ചോദിച്ചു.
“നിനക്ക് സുഖമല്ലേ?”
“അതെ.. നീ എന്ത് പഠിക്കുന്നു.”
“ഞാൻ ഇവന്റെ കൂടെ തന്നെ ഡിഗ്രി ചെയ്യുവാ.. നീയോ?”
“ഞാൻ ഒപ്താൽമോളജി ചെയ്യുന്നു.”
കുറച്ച് നേരം അവർ സംസാരിച്ചിരുന്നിട്ട് ഗായത്രി നവീനോട് പറഞ്ഞു.
“ഡാ ഇങ്ങു വന്നേ. എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.”
നവീൻ പല്ലവിയെ ഒന്ന് നോക്കിയാ ശേഷം ഗായത്രിയുടെ ഒപ്പം നടന്നു.
കുറച്ച് അപ്പുറത്തേക്ക് മാറി നിന്ന് ഗായത്രി അവനോട് ചോദിച്ചു.
“നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണോ? ഞാൻ കുറച്ച് നേരമായി നിങ്ങളെ നോക്കുന്നുണ്ടായിരുന്നു.”
ചിരിയോടു കൂടി അവൻ പറഞ്ഞു.
“അല്ലെടി.. അവൾ എന്റെ ബെസ്റ് ഫ്രണ്ട് ആണ്.”
ഒരു ദീർഘ നിശ്വാസം വിട്ട് ഗായത്രി പറഞ്ഞു.

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *