എന്റെ മാത്രം 4 [ ne-na ] 1184

പല്ലവി ശരിയെന്ന അർഥത്തിൽ തലയാട്ടി.
നവീൻ അടുക്കളയിൽ എത്തിയപ്പോൾ സുലജ ചോദിച്ചു.
“അവൾ റെഡി ആയോ?”
“കുളിച്ച് ഇറങ്ങിയതേ ഉള്ളു. ഡ്രസ്സ് മാറാൻ പോകുന്നു.”
നവീനോട് സംസാരിച്ച് സുലജ ജോലികൾ ചെയ്തോണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ പല്ലവി ഡ്രസ്സ് ധരിച്ച് ഒരുങ്ങി അവിടേക്ക് വന്നു.
“അമ്മ ഞാൻ സുന്ദരിയായോ?”
പല്ലവിയുടെ ചിരിച്ച് കൊണ്ടുള്ള ചോദ്യം കേട്ട് അവളെ ഒന്ന് അടിമുടി നോക്കിട്ട് സുലജ പറഞ്ഞു.
“അത്രക്ക് അങ്ങ് പോരാ അല്ലെ മോനെ.”
അവൾ ചിണുങ്ങിക്കൊണ്ട് നവീനോട് ചോദിച്ചു.
“ആണോടാ?”
അവളുടെ ചോദ്യം കേട്ട് സുലജ ചിരിച്ചപ്പോൾ നവീൻ അതെ ചിരിയോടെ അവളുടെ തോളിൽ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.
“വാ.. നമുക്ക് കഴിക്കാം.”
“ഞാൻ സുന്ദരി അല്ലെ എന്ന് പറ ആദ്യം.”
“ഓഹ്, സുന്ദരി ആയിട്ടുണ്ട്.”
അവന്റെ മറുപടി കേട്ട അവൾ സുലജയെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് കഴിക്കാനായി പോയിരുന്നു.
നവീനും അവളുടെ അടുത്ത കസേരയിൽ വന്നിരുന്നപ്പോൾ അവൾ അമ്മയോട് ഉറക്കെ വിളിച്ച് പറഞ്ഞു.
“അമ്മ എനിക്ക് ഒരു ദോശ മതി. അത് ഇവന്റെ പ്ലേറ്റിൽ വെച്ചേക്ക്.”
സുലജയുടെ ചോദ്യം തിരികെ എത്തി.
“അതെന്താ ഒരു ദോശ.”
“എന്തായാലും ഉച്ചക്ക് മുൻപ് സദ്യ കഴിക്കേണ്ടി വരും.. അപ്പോൾ പിന്നെ എല്ലാം വയർ നിറച്ച് പോകണ്ടല്ലോ.”
“ആന്റി എനിക്കും രണ്ടു ദോശ മതി.”
നവീനും വിളിച്ച് പറഞ്ഞു.
സുലജ ഒരു പ്ലേറ്റിൽ ദോശയും മറ്റൊരു പാത്രത്തിൽ ചമ്മന്തിയും അവരുടെ മുന്നിൽ കൊണ്ട് വച്ചു.
എന്നിട്ട് അവളോട് ചോദിച്ചു.
“നിനക്ക് വേറെ ഒരു പ്ലേറ്റിൽ കഴിച്ചാൽ പോരെ. ഇവനെ കൂട്ടി ശല്യം ചെയ്യാനായി.”
അത് കേട്ട് ചിരിയോടെ അവൾ പറഞ്ഞു.
“കോളേജിൽ ഒരു പാത്രത്തിന് എത്രപേര് കൈ ഇട്ട് വാരുന്നതെന്ന് അറിയാഞ്ഞിട്ട അമ്മ ഇത് പറയുന്നെ.”
സുലജ പിന്നെ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.
നവീൻ ചമ്മന്തി ദോശയിൽ ഒഴിച്ച് കഴിച്ച് തുടങ്ങി. എന്നിട്ടും പല്ലവി കഴിച്ച് തുടങ്ങാത്തത് കണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *