“നീ ബുള്ളെറ്റ് ഓടിക്കും അല്ലെ?”
നടക്കുന്നതിനിടയിൽ ആതിരയുടെ ചോദ്യം കേട്ട് പല്ലവി അവളുടെ മുഖത്തേക്ക് നോക്കി.
ഒരു ചിരിയോടെ ആതിര പറഞ്ഞു.
“ഇന്നലെ രാത്രി നീ ബുള്ളെറ്റ് ഓടിച്ച് പോകുന്നത് ഞാൻ കണ്ടിരുന്നു.”
പല്ലവി അതിശയത്തോടെ ചോദിച്ചു.
“എവിടെ വച്ച്?”
“ഞങ്ങൾ ചേട്ടനെ വിളിക്കാൻ എയർപോർട്ടിലേക്ക് പോകുവായിരുന്നു. അപ്പോൾ നിന്നെയും നവീനയെയും കല്ലമ്പലത്ത് വച്ച് കണ്ടു.”
“ഞങ്ങൾ ചുമ്മാ ഒന്ന് നൈറ്റ് റൈഡിനു ഇറങ്ങിയതാ.”
ആതിര നെറ്റി ചുളിച്ച് ചോദിച്ചു.
“നിന്റെ അമ്മ ഒന്നും പറയില്ലേ അവന്റെ കൂടെ രാത്രി ഇങ്ങനെ പോകുന്നതിന്.”
ഒരു കള്ളച്ചിരിയോടെ പല്ലവി പറഞ്ഞു.
“അതിന് അമ്മ അറിയാതെ അല്ലെ ഞങ്ങൾ പോകുന്നെ.”
“അഹ്, ബെസ്റ്റ്.”
ജ്യൂസ് വച്ചിരിക്കുന്നിടത്ത് എത്തിയ ആതിര ഒരു ഗ്ലാസ് കൈയിലേക്ക് എടുത്ത് കൊണ്ട് ചോദിച്ചു.
“സത്യത്തിൽ നിങ്ങൾ തന്നിൽ എന്താ റിലേഷൻ. ലൈൻ ആണോ നിങ്ങൾ തമ്മിൽ.”
പല്ലവി അത് കേട്ട് ചിരിക്ക മാത്രം ചെയ്തപ്പോൾ ആതിര പറഞ്ഞു.
“ഞാൻ ഉൾപ്പെടെ എല്ലാരും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. എപ്പോഴും നിങ്ങൾ ഒരുമിച്ചാണ്. ബൈക്കിൽ പോകുമ്പോൾ അവനെ കെട്ടിപ്പിടിച്ചാണ് നീ ഇരിക്കുന്നത്. ഇന്നലെ രാത്രി കണ്ടപ്പോൾ അവൻ നിന്നെ കെട്ടിപ്പിടിച്ച് ബൈക്കിൽ ഇരിക്കുന്നു. പിന്നെ എപ്പോഴും വളരെ അടുത്താണ് നിങ്ങൾ ഇടപഴകുന്നത്.”
ഒരു ജ്യൂസ് കൈയിൽ എടുത്ത് കൊണ്ട് പല്ലവി പറഞ്ഞു.
“നീ വെള്ളം കുടിക്ക്.”
ആതിര ജ്യൂസ് കുടിച്ച് തുടങ്ങിയപ്പോൾ പല്ലവി പറഞ്ഞു.
“സാധാരണ ഞങ്ങൾ തമ്മിലുള്ള റിലേഷൻ എന്താണ് ആര് ചോദിച്ചാലും ഞാൻ ചിരിച്ചു കളയുകയാണ് പതിവ്. നീ ആയോണ്ട് ഞാൻ മറുപടി തരാം.”
ആതിര അവളുടെ മുഖത്തേക്ക് നോക്കി.
“അവൻ എന്റെ നല്ല ബെസ്റ് ഫ്രണ്ട് ആണ്. അല്ലാതെ ഞങ്ങൾക്ക് ഇടയിൽ ലൈൻ ഒന്നും ഇല്ല.. കോളേജിലെ ആദ്യത്തെ എന്നെ നിനക്ക് ഓർമ്മ ഇല്ലേ. ആരോടും മിണ്ടാതെ ഒരു മൂലക്ക് ഇതുങ്ങി കൂടിയിരുന്ന ഒരു മിണ്ടാപ്പൂച്ച.
ആ എന്നെ ഇങ്ങനെ മാറ്റി എടുത്തത് അവന്റെ ഫ്രണ്ട്ഷിപ് ആണ്. അതുകൊണ്ടു എനിക്ക് മനസ് കൊണ്ട് എനിക്ക് അവനോട് ഒരുപാട് സ്നേഹം ഉണ്ട്. ആ സ്നേഹം കൊണ്ടാകാം എന്നിൽ ഒരുപാട് സ്വാതന്ത്രം ഞാൻ അവന് കൊടുക്കുന്നുണ്ട്. അത് എല്ലാരിലും തെറ്റ് ധാരണ ഉണ്ടാക്കുണ്ട് എന്ന് എനിക്ക് തന്നെ അറിയാം. പക്ഷെ എനിക്ക് അവനോട് അങ്ങനെ പെരുമാറാനെ പറ്റു.”
ആതിര ജ്യൂസ് കുടിച്ച് കഴിഞ്ഞപ്പോൾ അവർ അകത്തേക്ക് നടന്നു.

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…
ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️
Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔
തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….