ഒരു ചെറു ചിരിയോടെ അവൾ ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി. അവൻ അവളുടെ വയറിൽ മേലുള്ള ചുറ്റിപ്പിടുത്തം ഒന്നുകൂടി മുറുക്കി ചേർന്നിരുന്നു.
വീടിന് കുറച്ച് മുൻപായി ബുള്ളെറ്റ് നിർത്തി അവർ തള്ളിക്കൊണ്ട് മുറ്റത്തേക്ക് കൊണ്ട് വച്ചു.
പല്ലവിയുടേന്ന് ചാവി വാങ്ങി കൊണ്ട് അവൻ പറഞ്ഞു.
“ശബ്ദം ഒന്നും ഉണ്ടാക്കാതെ റൂമിൽ പോയി കയറണം.”
പല്ലവി അവന്റെ മുഖത്തേക്ക് തന്നെ നോക്കി. എന്തോ വലിയൊരു കാര്യം സാധിച്ച സന്തോഷം ആയിരുന്നു അവളുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നത്.
വീട്ടിലേക്ക് നടക്കാൻ തുനിഞ്ഞ ശേഷം പെട്ടെന്ന് തിരിഞ്ഞ് നവീനെ ഇറുക്കെ കെട്ടിപ്പിടിച്ച് കൊണ്ട് അവന്റെ ചെവിയിൽ അവൾ പറഞ്ഞു.
“താങ്ക്സ്..”
നവീനിൽ നിന്നും സാവധാനം അകന്ന അവൾ അവന് ഒരു പുഞ്ചിരി സമ്മാനിച്ച് വീടിനകത്തേക്ക് നടന്നു.
.
.
രാവിലെ കല്യാണത്തിന് പോകാനായി റെഡി ആയി പല്ലവിയുടെ വീട്ടിൽ എത്തിയ നവീൻ നേരെ അടുക്കളയിലേക്കാണ് പോയത്.
“ആന്റി.. എന്താ ഇന്ന് കാപ്പി?”
പാത്രം കഴുകുവായിരുന്ന സുലജ പറഞ്ഞു.
“ദോശയും ചമ്മന്തിയും.”
“അവൾ ഒരുങ്ങിയോ?”
“എവിടെ… കുളിക്കുന്നെ ഉള്ളെന്ന തോന്നുന്നേ.”
കഴുകിയ പാത്രം വെള്ളം കുടഞ്ഞ് വെച്ചുകൊണ്ട് സുലജ കൂടെ തന്നെ പറഞ്ഞു.
“ഇന്ന് അവൾ എഴുന്നേൽക്കാനും ലേറ്റ് ആയി. എട്ടു മണി ആയപോഴാ എഴുന്നേറ്റ് താഴേക്ക് വന്നത്.”
നവീൻ ശബ്ദം താഴ്ത്തി പിറുപിറുത്തു.
“രാത്രി എന്റെ ഉറക്കം കളഞ്ഞിട്ട് അലവലാതി വന്ന് പോത്തുപോലെ കിടന്നുറങ്ങി.”
നവീൻ പറഞ്ഞത് വ്യക്തമാകാഞ്ഞതിനാൽ സുലജ ചോദിച്ചു.
“എന്താടാ പറഞ്ഞെ?”
“ഒന്നുമില്ല ആന്റി. ഞാൻ പോയി അവൾ റെഡി ആയോ എന്നൊന്ന് നോക്കട്ടെ.”
നവീൻ പല്ലവിയുടെ റൂമിലേക്ക് നടന്നു.
അവൻ ചെല്ലുമ്പോൾ അവളുടെ റൂമിന്റെ ഡോർ അടച്ചിട്ടിരിക്കുവാണ്. എപ്പോൾ വേണമെങ്കിലും അനുവാദം കൂടാതെ അവളുടെ റൂമിലേക്ക് കയറാനുള്ള അവകാശം നവീന് പല്ലവി നല്കിയിട്ടുള്ളതിനാൽ അവൻ ഡോർ തള്ളി നോക്കി. ലോക്ക് ഇട്ടിട്ടില്ലാത്തതിനാൽ ഡോർ തുറന്നു.

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…
ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️
Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔
തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….