എന്റെ മാത്രം 4 [ ne-na ] 1184

“നിന്നെ കിട്ടിയില്ലായിരുന്നേൽ ഞാൻ എന്തൊക്കെ കാര്യങ്ങൾ ലൈഫിൽ മിസ് ചെയ്തേനെ അല്ലെ?”
അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
അവന്റെ ചെവിയിൽ ചുണ്ടു ചേർത്ത് അവൾ ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം മാത്രേ പറയാവു.”
“എന്താ നീ ചോദിക്ക്.”
“ഞാൻ ഇങ്ങനെ എപ്പോഴും നിന്റെ കൂടെ നടക്കുന്നതും എന്റെ പൊസ്സസ്സീവിനെസ്സും കാരണം നിനക്ക് ആരെയും പ്രേമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എപ്പോഴെങ്കിലും ഫീൽ ചെയ്തിട്ടുണ്ടോ?”
“എന്തെ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം?”
“എന്തോ.. പെട്ടെന്ന് ചോദിക്കണമെന്ന് തോന്നി.”
“എനിക്ക് അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. ചിലപ്പോൾ നീ എനിക്ക് നൽകുന്ന സ്നേഹവും കെയറിങ്ങും നിന്റെ കാര്യത്തിൽ എനിക്ക് നൽകുന്ന സ്വതന്ത്രവും ഒക്കെ കാരണം ആകാം.”
ഒന്ന് നിർത്തിയ ശേഷം അവൻ പറഞ്ഞു.
“പിന്നേ നീ ഇങ്ങനെ കൂടെ നടക്കുന്നത് വേറെ ഒരു രീതിയിൽ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.”
“എന്ത് രീതിയിൽ?”
“അത് പറഞ്ഞാൽ നീ ചിലപ്പോൾ അങ്ങ് പൊങ്ങി പോകും. അതോണ്ട് പറയുന്നല്ല.”
അത് കേട്ടപ്പോൾ അവളിൽ ആകാംഷ ഉണർന്നു.
“എങ്കിൽ എനിക്ക് അറിഞ്ഞേ പറ്റു. പറയടാ.”
ചിരിയോടെ നവീൻ പറഞ്ഞു.
“ഇല്ല, പറയില്ല.”
“നിന്റെ തോളിൽ കടി കിട്ടണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ.”
അവൾ കടിക്കുമെന്ന് പറഞ്ഞാൽ കടിച്ചിരിക്കും എന്ന് അവന് അറിയാം.
“ഓക്കേ ഓക്കേ. ഞാൻ പറയാം.”
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചിരി വിടർന്നു.
“നീ സുന്ദരി ആണെന്നൊക്കെ ഞാൻ ഇടയ്ക്ക് പറയാറില്ലേ?”
“അഹ്, അതിന്?”
“അത് ഞാൻ ചുമ്മാ പറയുന്നതൊന്നും അല്ല. നമ്മുടെ കോളേജിൽ തന്നെ ഏറ്റവും സുന്ദരി നീ തന്നാണ്.”
അത് കേട്ടപ്പോൾ അവളുടെ കവിളുകൾ ചുവന്നു.
“അപ്പോൾ ഇത്രേം സുന്ദരിയായ ഒരു പെണ്ണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത് പലരിലും അസൂയ ഉണ്ടാക്കുന്നുണ്ട്. ആ അസൂയ ആണ് ഞാൻ എൻജോയ് ചെയ്യുന്നത്.”
“കൊള്ളാല്ലോടാ നീ..”

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *