“നിനക്ക് എന്താടി?”
മുഖം വീർപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു.
“കുന്തം.. നീ ഇങ്ങോട്ട് ഡ്രസ്സ് മാറി വന്നേ.”
പല്ലവി വാശിയിൽ തന്നെയാണെന്ന് അവനു മനസിലായി. എങ്കിലും അവൻ പറഞ്ഞു.
“പല്ലവി.. ആന്റി വല്ലോം ഇത് അറിഞ്ഞാൽ നമുക്ക് തന്നേക്കുന്ന സകല ഫ്രീഡവും ഇല്ലാതാകും.”
അവൾ നിസാര മട്ടിൽ പറഞ്ഞു.
“അമ്മ ഉറക്കം എഴുന്നേൽക്കാൻ അഞ്ച് മണി കഴിയും.. അതിന് മുൻപ് എഴുന്നേറ്റാൽ തന്നെ ഞാൻ ഉറക്കം എഴുന്നേൽക്കാൻ ഏഴു മണി ആകുമെന്ന് അറിയാവുന്നൊണ്ട് എന്നെ തിരിഞ്ഞ് പോലും നോക്കില്ല.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“ഇപ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞ്.. നീ എന്നെ തിരിച്ച് നാല് മണിക്കുള്ളിൽ വീട്ടിൽ എത്തിച്ചാൽ മതി.”
പല്ലവി എല്ലാം പ്ലാൻ ചെയ്താണ് വന്നേക്കുന്നതെന്ന് അവന് മനസിലായി.
പിന്നെ അവൻ കൂടുതൽ ഒന്നും തർക്കിക്കാൻ നിൽക്കാതെ ബാത്റൂമിൽ പോയി മുഖം കഴുകി ഡ്രെസ്സും മാറി പുറത്തിറങ്ങി. പല്ലവി അത്രേം നേരം അവനെയും കാത്ത് പുറത്ത് തന്നെ നിൽക്കുവായിരുന്നു.
ഡോർ ലോക്ക് ചെയ്യുന്നതിനിടയിൽ അവൻ ചോദിച്ചു.
“നീ എങ്ങനാ ഇവിടെ വന്നേ. ടെറസ്സ് ചാടിയോ?”
“പിന്നേ എനിക്ക് വട്ടല്ലേ അവിടന്ന് എടുത്ത് ചാടുന്നതിനിടയിൽ താഴെ വല്ലോം വീണ് കാലൊടിയാണ്. ഞാൻ നല്ല അന്തസായി ഫ്രണ്ട് ഡോറും തുറന്ന് നടന്നിങ്ങു വന്നു.”
അവളുടെ പറച്ചിൽ കേട്ട് അവൻ ചിരിച്ച് പോയി.
“ഗുഡ് ഗേൾ.”
അവർ ശബ്ദം ഉണ്ടാക്കാതെ സാവധാനം പടികൾ ഇറങ്ങി. താഴെ എത്തിയപ്പോൾ അവൻ അജിതയുടെ റൂമിലേക്ക് നോക്കി. ഭാഗ്യം ലൈറ്റ് ഒന്നും കിടപ്പില്ല. ഉറക്കമാണ്.
രണ്ടു പേരും ഒന്നും മിണ്ടാതെ പല്ലവിയുടെ വീട്ടു മുറ്റത്തേക്ക് നടന്നു. നവീൻ അവിടെയാണ് ബുള്ളെറ്റ് വെച്ചേക്കുന്നെ.
ശബ്ദം ഒന്നും ഉണ്ടാകാതെ സാവധാനം ഗേറ്റ് തുറന്നിട്ട അവർ ബുള്ളെറ്റ് തള്ളി വെളിയിൽ ഇറക്കി. എന്നിട്ട് പല്ലവി ഗേറ്റ് അടച്ചിട്ട് വീണ്ടും കുറച്ച് ദൂരം റോഡിൽ കൂടി തള്ളിക്കൊണ്ട് പോയ ശേഷം ആണ് സ്റ്റാർട്ട് ആക്കിയത്.
പല്ലവി പിന്നിൽ കയറി ഇരുന്നപ്പോൾ നവീൻ ചോദിച്ചു.
“എവിടെക്കാ പോകേണ്ടത്?”
“അങ്ങനെ ഒന്നും ഇല്ല. എന്തായാലും കൊല്ലം ഭാഗത്തേക്ക് പോകണ്ട. നമ്മൾ എന്നും പോകുന്ന വഴി അല്ലെ അത്.”

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…
ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️
Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔
തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….