എന്റെ മാത്രം 4 [ ne-na ] 1184

“സന്ദീപിനാണ് ഏറ്റവും കൂടുതൽ അസൂയ എന്നാണ് എനിക്ക് തോന്നിട്ടുള്ളത്. എപ്പോഴും നീ പറയുന്നത് കേട്ട് നടക്കുന്ന ഒരുത്തനാണ് ഞാൻ എന്നും പറഞ്ഞ് അവൻ എന്നെ ചൊറിയാറുണ്ട്.”
“ഓഹോ. എങ്കിൽ അവന്റെ അസൂയ ഞാൻ ഇനി കൂട്ടും. നോക്കിക്കോ.”
അത് കേട്ട് അവൻ ചിരിച്ചു.
പിന്നും അവർ ഓരോന്ന് സംസാരിച്ച് സംസാരിച്ച് ആറ്റിങ്ങൽ എത്തിയപ്പോൾ നവീൻ ചോദിച്ചു.
“നമുക്ക് ഓരോ കട്ടൻ കുടിച്ചാലോ?”
ഈ തണുപ്പത് അത് നല്ലൊരു ആശയം ആണെന്ന് അവൾക്കും തോന്നി.
പല്ലവിയുടെ സമ്മതം കിട്ടിയപ്പോൾ നവീൻ ഒരു ചായക്കടയിലേക്ക് ബൈക്ക് ഒതുക്കി.
കുറച്ച് പ്രായം ആയ ഒരു ഒരാളായിരുന്നു അവിടെ ചായ ഒഴിക്കാൻ നിന്നിരുന്നേ. നവീൻ അയാളോട് രണ്ടു കട്ടൻ എടുക്കാൻ പറഞ്ഞിട്ട് ഒഴിഞ്ഞ് കിടന്ന ബെഞ്ചിലേക്ക് ഇരുന്നു. പല്ലവിയും അവന്റെ അടുത്തായി വന്ന് ഇരുന്നു.
വേറെ ആരും തന്നെ ചായ കുടിക്കാനായി അവിടെ ഉണ്ടായിരുന്നില്ല.
“നിനക്ക് കഴിക്കാൻ എന്തേലും വേണോ?”
അവന്റെ ചോദ്യം കേട്ട് അവൾ പറഞ്ഞു.
“വേണ്ടടാ.. കല്യാണ വീട്ടീന്ന് കഴിച്ചത് തന്നെ ഇതുവരെ ദഹിച്ചിട്ടില്ല.”
“അഹ്.. എന്നാ വേണ്ട.”
“ദാ, കട്ടൻ..”
കടക്കാരൻ പറഞ്ഞത് കേട്ട് നവീൻ എഴുന്നേറ്റ് ചെന്ന് രണ്ടു കട്ടനും എടുത്ത് തിരികെ വന്നു. ഒരു കട്ടൻ അവളുടെ കൈയിൽ കൊടുത്ത് അവളുടെ അരികിലായി തന്നെ ഇരുന്നു.
നല്ല ചൂട് കട്ടൻ ആയതിനാൽ പല്ലവി ഊതി ഊതി കുടിച്ച് തുടങ്ങി. കട്ടൻ ഉള്ളിൽ എത്തിയപ്പോൾ രണ്ടു പേർക്കും തണുപ്പിൽ നിന്നും ഒരു ആശ്വാസം കിട്ടി തുടങ്ങി.
കട്ടൻ കുടിച്ച് കഴിഞ്ഞ നവീൻ പൈസ കൊടുത്ത് കഴിഞ്ഞ് പല്ലവിയോട് ചോദിച്ചു.
“ഇനി തിരിച്ച് വീട്ടിൽ പോകയല്ലേ?”
ചെറു ചിരിയോടെ അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി.
രണ്ടു പേരും നടന്ന് ബുള്ളെറ്റിനരികിൽ എത്തിയപ്പോൾ നവീൻ പല്ലവിയുടെ നേരെ ചാവി നീട്ടി.
അവൾ എന്താ എന്നർത്ഥത്തിൽ അവനെ നോക്കി.
“നീയാ ഇവിടന്ന് ഓടിക്കാൻ പോണെ.”
“പോടാ.. ഈ രാത്രി ഇനി എവിടേലും പോയി വീഴാത്തെന്റെ കുറവ് ഉള്ളു.”
“രാത്രി ഓടിക്കനാടി സുഖം. നോക്ക് വണ്ടികൾ ഒന്നും ഇല്ല റോഡിൽ.”

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *