എന്നാലും വേണ്ട എന്നർത്ഥത്തിൽ അവൾ നവീനെ നോക്കി.
“നീ ഇതിനു മുൻപ് ഇത് നല്ലപോലെ ഓടിച്ചിട്ടുള്ളതല്ലേ, പിന്നെന്താ?”
“എന്നാലും ഒരു പേടിയാടാ ഇത് ഓടിക്കുമ്പോൾ മനസ്സിൽ.”
നവീൻ അവളുടെ കൈ വെള്ളയിൽ ചാവി വച്ച് കൊടുത്തുകൊണ്ട് പറഞ്ഞു.
“ഓടിച്ച് വരുമ്പോഴേ മനസിലെ ആ പേടി മാറു. ഞാൻ കൂടെ തന്നെ ഇല്ലേ.”
അവൾ പിന്നെ എതിർത്ത് ഒന്നും പറയാൻ പോയില്ല. ചുരിദാർ ടോപ് ഒതുക്കി ബുള്ളറ്റിൽ കയറി ഇരുന്ന് സ്റ്റാർട്ട് ചെയ്തപ്പോൾ നവീൻ അവളുടെ പിന്നിലായി കയറി.
“പേടിക്കാതെ പതുക്കെ ഓടിച്ചാൽ മതി.”
അവന്റെ വാക്ക് കേട്ട് തല കുലുക്കി അവൾ ഗിയര് മാറി പതുക്കെ ഓടിച്ചു തുടങ്ങി.
അവൻ കൂടുതൽ ഓരോന്ന് പറഞ്ഞ് അവളെ ടെൻഷൻ ആക്കാതെ അവളുടെ തോളിൽ കൈ വച്ച് മിണ്ടാതെ തന്നെ പിറകിൽ ഇരുന്നു.
ആദ്യം വളരെ സാവധാനം ഓടിച്ച് കൊണ്ടിരുന്ന അവൾ പതുക്കെ സ്പീഡ് കൂട്ടി തുടങ്ങിയപ്പോൾ നവീന് മനസിലായി അവളുടെ മനസിലെ ഭയം വിട്ടു മാറി തുടങ്ങിയെന്ന്.
പതുക്കെ അവളുടെ വയറിൽ ചുറ്റി പിടിച്ച് അവളുടെ തോളിൽ മുഖമവർത്തി വച്ച് അവൻ ചോദിച്ചു.
“ഇപ്പോൾ പേടി മാറിയോ?”
ചെറു ചിരിയോടെ അവൾ പറഞ്ഞു.
“ഏകദേശം..”
“എങ്കിൽ മൊത്തം പേടിയും മാറിട്ട് നമുക്ക് വീട്ടിൽ കയറിയാൽ മതി.”
ഒരു ചിരി മാത്രം ആയിരുന്നു അവളുടെ മറുപടി.
ചെറുകാറ്റിൽ അവളുടെ മുടി പാറി അവന്റെ മുഖത്ത് വീഴുന്നുണ്ടായിരുന്നു. മുഖത്ത് തലോടി പോകുന്ന മുടിയുടെ ഇക്കിളിപെടുത്താൽ അവന് ഒരു രസമായി തോന്നി.
“ഈ മുടി എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടാണോ വേറെ ഒന്നും ചെയ്യാതെ തുഞ്ച് മാത്രം വെട്ടി ഇട്ടു നടക്കുന്നത്.”
“വേണമെങ്കിൽ അങ്ങനെയും പറയാം… നീ വേറെ ഒന്നും മുടിയിൽ ചെയ്യരുത് എന്ന് പറഞ്ഞത് കൊണ്ട് ഞാൻ മുടിയിൽ എന്തെങ്കിലും ചെയ്യുന്നതിനെ പറ്റി പിന്നെ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.”
ഒന്ന് ചിരിച്ച ശേഷം അവൻ ചോദിച്ചു.
“ഈ നൈറ്റ് റൈഡ് പോലെ വേറെ എന്തെങ്കിലും വട്ടുകൾ ഇനി ഉണ്ടോ?”
“തല്ക്കാലം ഇല്ല. പക്ഷെ എന്തെങ്കിലും ഉണ്ടായിക്കൂടെന്നും ഇല്ല… അങ്ങനെ എന്തെങ്കിലും ആഗ്രഹം ഉണ്ടായാൽ സാധിച്ച് തരാനല്ലേ നീ എന്റെ കൂടെ ഉള്ളത്.”
അവൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
“തന്ന തന്ന..”
“എന്താടാ സ്വരത്തിൽ ഒരു കളിയാക്കൽ. നീ എനിക്ക് എന്റെ ആഗ്രഹങ്ങൾ സാധിച്ച് തരില്ലേ?”
“തന്നൊള്ളാമേ..”

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…
ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️
Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔
തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….