എന്റെ മാത്രം 4 [ ne-na ] 1184

“എന്ന നമുക്ക് ആറ്റിങ്ങൽ വരെ പോയിട്ട് തിരിച്ച് വരം.”
“ഹാ.. ഓക്കേ.”
ചെറിയ തണുപ്പ് ഉള്ളതുകൊണ്ട് നവീൻ സാവധാനം ആണ് ബുള്ളെറ്റ് ഓടിച്ചത്. പല്ലവി അവനെ ഇറുകെ കെട്ടിപ്പിടിച്ച് ഇരുന്നു.
“തണുക്കുന്നുണ്ടോടി നിനക്ക്?”
“ചെറിയ തണുപ്പുണ്ട്. പക്ഷെ നല്ല രസമുണ്ട് ഈ തണുപ്പത്ത് ഇങ്ങനെ പോകാൻ.”
ചെറു ചിരിയോടെ അവൻ പറഞ്ഞു.
“ഓരോരോ വട്ടുകൾ.”
അവന്റെ തോളിൽ നഖം കൊണ്ട് കോറി വരച്ച് കൊണ്ട് അവൾ പറഞ്ഞു.
“തോന്നുമ്പോൾ തോന്നുമ്പോൾ എവിടേക്കും പോകാൻ പറ്റുന്ന നിനക്ക് ഇതിന്റെ ഫീലിംഗ് പറഞ്ഞാൽ മനസിലാകില്ല.”
“എനിക്കും ചില ഫീലിംഗ് ഒക്കെ ഇപ്പോൾ തോന്നുന്നുണ്ട്.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“കണ്ടോ നീയും ഇപ്പോൾ എൻജോയ് ചെയ്തു തുടങ്ങിയത്.”
“നീ ഉദ്ദേശിക്കുന്ന ഫീലിംഗ് അല്ല ഇത്..”
അവൾ ആകാംഷയോടെ ചോദിച്ചു.
“പിന്നേ?”
തമാശ നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
“സോഫ്റ്റ് ആയ എന്തോ രണ്ടു സാധനങ്ങൾ എന്റെ മുതുകിൽ അമർന്നിരിക്കുന്നെന്റ ഫീലിംഗ്.”
അവന്റെ തോളിൽ നുള്ളികൊണ്ട് പല്ലവി അവനിൽ നിന്നും അകന്ന് മാറി.
“നീയങ്ങനെ ഇപ്പോൾ ആ ഫീലിംഗ് അനുഭവിക്കേണ്ട.”
“ശോ.. ചേർന്നിരിക്കടി, നീ ചേർന്നിരിക്കുമ്പോൾ എനിക്ക് തണുപ്പ് അറിയില്ല.”
അവൾ പാറി പറക്കുന്ന മുടി ഒതുക്കികൊണ്ട് പറഞ്ഞു.
“ഇത്തിരി തണുപ്പിന്റെ ഫീലിംഗ് നീ അനുഭവിക്ക്.”
അവൻ ഈണത്തിൽ നീട്ടി വിളിച്ചു.
“പല്ലവി….”
അവന്റെ ആ വിളി കേട്ടപ്പോൾ അവൾ ചിരിച്ച് കൊണ്ട് അവനെ വീണ്ടും കെട്ടിപ്പിടിച്ചു.
രാത്രി ആയതിനാൽ വണ്ടികൾ നന്നേ കുറവായിരുന്നു. അത് കൊണ്ട് തന്നെ പതുക്കെ ബൈക്ക് ഓടിച്ച് പോകുവാൻ നവീനും നല്ല രസം തോന്നി. സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലാക്കി അവർ പതുക്കെ പോകുമ്പോൾ പല്ലവി രാത്രിയുടെ തണുപ്പും നിലാവും എല്ലാം ആസ്വദിക്കുകയായിരുന്നു.

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *