എന്റെ മാത്രം 4 [ ne-na ] 1184

നവീന്റെ മുഖത്ത് ചിരി പടർന്നു.
“എന്റെ പല്ലവി എപ്പോഴും സുന്ദരി അല്ലെ.. ആ ഫോട്ടോയിൽ പ്രത്യേകിച്ചും.”
നവീന്റെ വായിൽ നിന്നും അവൾ ആഗ്രഹിച്ച വാക്കുകൾ കേട്ടതും അവളുടെ മനം നിറഞ്ഞു.
.
.
ഫോൺ ബെല്ലടിക്കുന്നത് കേട്ട് നവീൻ ഉറക്കപിച്ചിൽ പിറുപിറുത്ത് കൊണ്ട് ബെഡിൽ കിടന്നു കൊണ്ട് തന്നെ ജനൽ പടിയിൽ മൊബൈലിനായി പരതി.
“ഈ പാതിരാത്രി ഉറങ്ങാനും സമ്മതിക്കാതെ ആരാണോ എന്തോ.. ശല്യം.”
മൊബൈൽ കൈയിൽ കിട്ടിയ അവൻ സ്ക്രീനിലേക്ക് നോക്കി.
“പല്ലവി.”
അവൻ മനസ്സിൽ ചിന്തിച്ചു.
‘ഈ പെണ്ണെന്താ ഈ സമയത്ത് വിളിക്കുന്നെ. പത്ത് മണിവരെ അവളുടെ റൂമിൽ തന്നെ ഉണ്ടായിരുന്നതാണ്. ഇന്നിനി ഫോൺ വിളിക്കില്ല ഉറങ്ങാൻ പോകുവാണെന്നും പറഞ്ഞ അവിടെ നിന്നും വന്നത്.’
കാൾ എടുത്ത് കൊണ്ട് അവൻ ചോദിച്ചു.
“എന്താടി?”
“എനിക്ക് ഉറക്കം വരുന്നില്ല.”
“കുഴപ്പമില്ല. കണ്ണും അടച്ചങ്ങു കിടന്നോ.”
“പറ്റൂല്ല. നീ പുറത്തേക്കിറങ്ങി വന്നേ.”
നവീൻ പുതപ്പു വലിച്ച് നല്ലപോലെ മൂടികൊണ്ട് പറഞ്ഞു.
“നിനക്ക് പാതിരാത്രി വട്ടു പിടിച്ചോടി.. ഞാൻ ഉറങ്ങാൻ പോകുന്നു.. ബൈ.”
“കട്ട് ചെയ്യല്ലേ.. ഞാൻ നിന്റെ റൂമിനു മുന്നിൽ ഉണ്ട്. ഡോർ തുറക്ക്.”
നവീൻ ചെറിയൊരു ഞെട്ടലോടെ കണ്ണുകൾ വലിച്ച് തുറന്ന് പുതപ്പ് കാലു കൊണ്ട് തോണ്ടി എറിഞ്ഞ് ബെഡിൽ എഴുന്നേറ്റിരുന്നു.
“നീ ചുമ്മാ ഓരോന്ന് പറയല്ലേ.”
“സത്യായിട്ടും ഞാൻ നിന്റെ റൂമിനു മുന്നിൽ ഉണ്ട്.”
നവീൻ ബെഡിൽ നിന്നും എഴുന്നേറ്റ് ചെന്ന് ഡോർ തുറന്നു.
ഒരു ചിരിയോടു കൂടി പല്ലവി ഫോണും ചെവിയിൽ വച്ച് നിൽക്കുന്ന കാഴ്ച ആണ് അവൻ കണ്ടത്.ഒരു പിങ്ക് കളർ ചുരിദാർ ആണ് ഇട്ടേക്കുന്നെ. മുടി പിരുത്തുതന്നെ ഇട്ടേക്കുവാണ്.
ചെവിയിൽ ഇരുന്ന ഫോൺ മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“വാ, നമുക്ക് ബുള്ളറ്റിൽ നൈറ്റ് റൈഡിനു പോകാം.”
നവീന്റെ ഉറക്കം അപ്പോഴേക്കും പോയിരുന്നു.

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *