എന്റെ മാത്രം 4 [ ne-na ] 1184

“എന്നെ കൊണ്ട് മിണ്ടിക്കാൻ മനഃപൂർവം മിണ്ടാതിരുന്നതാണല്ലേ. വീണ്ടും എന്നെ പറ്റിച്ചു.”
“അതൊക്കെ ശരി തന്നെ, പക്ഷെ എന്നോട് നിന്നെ തൊട്ടു പോകരുത് എന്ന് പറഞ്ഞില്ലേ. അത് എനിക്ക് വിഷമം ആയി. അതോണ്ട് ഞാൻ ഇനി നിന്നെ തൊടില്ല.”
“നീ എന്നെ തൊടില്ലേടാ?”
“ഇല്ല..”
“എനിക്ക് ഇന്ന് പീരിയഡ്സ് ആകും.. അപ്പോൾ ആരാ എനിക്ക് വയർ തടവി തരുന്നേ.”
തെല്ലൊരു നിമിഷം നവീൻ അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ എന്തോ ആലോചിച്ചിട്ടെന്നവണ്ണം പറഞ്ഞു.
“അയ്യടി.. രണ്ടു ആഴ്ച മുൻപ് നിനക്ക് പീരിയഡ്സ് ആയതേ ഉള്ളു.”
പല്ലവിയുടെ മുഖത്ത് ചിരി പടർന്നു.
“എന്റെ പീരിയഡ്സിന്റെ കാര്യത്തിൽ എന്നെക്കാട്ടിലും കൃത്യാ കണക്ക് കൂട്ടൽ നിനക്കാണല്ലോ.”
അപ്പോഴാണ് അവൾ രണ്ടു ഡോറും അടച്ചിട്ടില്ലെന്ന് ശ്രദ്ധിച്ചത്. അമ്മ വല്ലോം സംസാരം കേട്ട് കാണുമോ എന്ന ചിന്തയിൽ അവൾ പെട്ടെന്ന് പോയി രണ്ടു ഡോറുകളും അടച്ചിട്ടു. എന്നിട്ട് തിരികെ വന്ന് ബെഡിൽ കാലുകൾ വെളിയിലേക്ക് ഇട്ട് ഇരുന്ന നവീന്റെ കാലുകൾ പിടിച്ചകറ്റി കാലുകൾക്ക് ഇടയിലേക്കായി ഇരുന്നു.
അവൾ താഴേക്ക് നിരങ്ങി വീഴാതിരിക്കാൻ സപ്പോർട്ടിനായി അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ച് കൊണ്ട് ചോദിച്ചു.
“ഇത്രേം സ്ഥലം ഈ ബെഡിൽ കിടന്നിട്ട് നിനക്ക് എന്റെ കാലിന്റെ ഇടയിൽ തന്നെ ഇരിക്കണം അല്ലെ?”
“നിന്നെ കൊണ്ട് എന്നെ തൊടിക്കാനുള്ള ഒരു ട്രിക് അല്ലെ ഇത്. ഇപ്പോൾ കണ്ടോ എന്നെയും ചുറ്റിപ്പിടിച്ച് ഇരിക്കുന്നത്.”
അത് കേട്ട് അവൻ ചിരിച്ചപ്പോൾ അവൾ പറഞ്ഞു.
“ഞാൻ എന്തോ ഒന്ന് പറഞ്ഞപ്പോൾ എന്നെ തൊടില്ലെന്നു വാശി. അപ്പോൾ എന്നെ ഇത്രേം നേരം വിഷമിപ്പിച്ചതിനു ഞാൻ എന്തുമാത്രം വാശി കാണിക്കണം.”
അവളുടെ തോളിലേക്ക് താടിയെല്ലമർത്തികൊണ്ട് അവൻ ചോദിച്ചു.
“നീ ഒരു പൊട്ടി ആയിട്ടല്ലേ എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചത്.”
“അത് പിന്നെ നിന്റെ അപ്പോഴത്തെ നോട്ടവും ശബ്ദവും ഒക്കെ കേട്ടപ്പോൾ ഞാൻ വിശ്വസിച്ച് പോയി.”
അവളുടെ മറുപടി അവനിൽ ചിരി ഉണർത്തി.
“എന്നിട്ട് അതും വിശ്വസിച്ച് ഭയങ്കര ആലോചനയിൽ ആയിരുന്നല്ലോ. എന്നിട്ട് എന്ത് തീരുമാനം എടുത്തായിരുന്നു.”
“സത്യത്തിൽ ഒരു തീരുമാനവും എടുത്തില്ലായിരുന്നു. മനസ്സിൽ വല്ലാത്ത ഒരു വിഷമം ആയിരുന്നു.”
ആകാംഷ നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *