എന്റെ മാത്രം 4 [ ne-na ] 1184

നവീന്റെ തുറിച്ച് നോട്ടം കണ്ട് പല്ലവി പറഞ്ഞു.
“പിന്നല്ലാതെ നിന്റെ ഭാഗ്യം അല്ലെ. ഒരു സുന്ദരി പെണ്ണ് ബ്രാ ഇട്ട് സെക്സി ആയി നിൽക്കുന്ന കിടിലം ഫോട്ടോ കാണാൻ പറ്റില്ലേ.”
അത് പറയുമ്പോൾ അവളുടെ ചുണ്ടിന്റെ കോണിൽ ഒളിഞ്ഞിരുന്ന കുസൃതി ചിരി അവന് കാണാമായിരുന്നു.
അവൾ ആ പറഞ്ഞതിൽ നിന്നും ഫോട്ടോ കണ്ടതിൽ പല്ലവിക്ക് പരിഭവം ഒന്നും ഇല്ലെന്ന് അവന് മനസിലായി. അതോട് കൂടി അവന്റെ മനസ്സിൽ നിറഞ്ഞ് നിന്നിരുന്ന ഭാരവും ഒഴിഞ്ഞ് മാറി.
“അയ്യടി. ഒരു സെക്സി ഗേൾ വന്നേക്കുന്നു.”
“എന്താടാ.. ഫോട്ടോയിൽ എന്നെ കാണാൻ സെക്സി അല്ലായിരുന്നോ?”
അവളുടെ ആ ചോദ്യത്തിന് മറുപടി നൽകാതെ സ്വരം ഒന്ന് കടിപ്പിച്ച് അവൻ ചോദിച്ചു.
“നീ എന്താണാ ഇത്തരം ഫോട്ടോ എടുത്ത് മൊബൈലിൽ എടുത്തിടുന്നെ. ആരെങ്കിലും എടുത്ത് കണ്ടിരുന്നെങ്കിലോ?”
നേർത്ത സ്വരത്തിൽ അവൾ പറഞ്ഞു.
“എന്റെ മൊബൈൽ ഞാനും നീയും അല്ലാതെ വേറെ ആര് ലോക്ക് തുറന്ന് നോക്കാനാ.”
“ഞാൻ അത് തുറന്നു നോക്കുന്ന സമയത്ത് വേറെ ആരെങ്കിലും എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിലോ.. അവർ അത് കണ്ടിരുന്നെങ്കിലോ?”
സ്വരത്തിലും മുഖത്തും കുറച്ച് ദയനീയത നിറച്ച് അവൾ പറഞ്ഞു.
“സോറി സോറി… ഇനി ഇങ്ങനെ ചെയ്യൂല്ല. ഒന്ന് ക്ഷമിക്ക് നീ ഈ പ്രവിശ്യത്തേക്ക്.”
അവളുടെ മുഖഭാവം കണ്ട് അവളെ കൂടുതൽ ഒന്നും പറയാൻ അവന് തോന്നില്ല.
അവൻ പല്ലവിയുടെ നേരെ ചരിഞ്ഞ് കിടന്നു. എന്നിട്ട് അവളുടെ നെറ്റിയിലൂടെ വിരലോടിച്ചോണ്ട് ചോദിച്ചു.
“ഞാൻ ദേഷ്യപ്പെട്ടത് വിഷമമായോ നിനക്ക്.”
അവളും അവന് നേരെ ചരിഞ്ഞ് കിടന്ന് വിഷമം ആയില്ല എന്ന അർഥത്തിൽ കണ്ണുകൾ ചിമ്മി കാണിച്ചു. എന്നിട്ട് പറഞ്ഞു.
“ഞാൻ അബദ്ധം കാണിച്ചിട്ടല്ലേ വഴക്ക് പറഞ്ഞെ.”
ചെറു ചിരിയോടെ അവൻ വലതു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച് കൊണ്ട് പറഞ്ഞു.
“ഇനി ഇങ്ങനെ ഉള്ള അബദ്ധം കാണിക്കരുത് കേട്ടോ.”
അവൾ കൈ നിരക്കി ബെഡിൽ നിന്നും ഫോൺ എടുത്ത് കൊണ്ട് പറഞ്ഞു.
“ഇപ്പോൾ തന്നെ ആ ഫോട്ടോ ഡിലീറ്റ് ചെയ്തേക്കാം.”
“ഞാൻ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു.”

The Author

ne-na

168 Comments

Add a Comment
  1. Unknown kid (അപ്പു)

    പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…

    ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

    Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

    രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔

    തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *