“ഒരു ദിവസം രാത്രി നമുക്ക് പോകണം. അമ്മ അറിയണ്ട. ബൈക്ക് തള്ളി പുറത്തിറക്കി നമുക്ക് പോകാം.”
അവൻ വീണ്ടും മൂളിയപ്പോൾ അവൾ കുറച്ച് ദേഷ്യം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“നീ എന്താ വാ തുറന്ന് ഒന്നും പറയില്ലേ. എന്ത് പറഞ്ഞാലും മൂളക്കം.”
“അഹ്.. നമുക്ക് പോകാം.”
കുറച്ച് നേരം മിണ്ടാതിരുന്നിട്ട് അവൾ ചോദിച്ചു.
“നിനക്ക് എന്ത് പറ്റി?”
“ഒന്നൂല്ല..”
“നീ കാര്യം പറയുന്നുണ്ടോ? ഞാൻ കുടിക്കാൻ സമ്മതിക്കാഞ്ഞിട്ടാണോ?”
“അല്ലാടി..”
“അതാണെങ്കിൽ ഇപ്പോൾ പറയണം. ഞാൻ പൈസ തരും. നിനക്ക് വേണുന്നത്ര ബിയർ ഇപ്പോൾ വാങ്ങാം.”
“ഡി. എനിക്ക് ഒരു കുഴപ്പവും ഇല്ല. നിനക്ക് തോന്നുന്നതാണ്.”
പല്ലവി പിന്നെ ഒന്നും മിണ്ടായില്ല. വീട് എത്തുന്നവരെയും അവർക്കിടയിൽ മൗനം നിറഞ്ഞ് നിന്നു.
വീട്ട് മുറ്റത്ത് ബൈക്ക് നിന്നതും അതിൽ നിന്നും ഇറങ്ങി കൊണ്ട് പല്ലവി പറഞ്ഞു.
“എന്നെ റൂമിൽ വന്ന് കണ്ടിട്ടേ നീ പോകാവൂ.”
അപ്പോഴേക്കും സുലജ ബൈക്കിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്നിരുന്നു.
പല്ലവി അകത്തേക്ക് കയറിയതും സുലജ ചോദിച്ചു.
“എങ്ങനെ ഉണ്ടായിരുന്നു പോയിട്ട്.”
ചിരിയോടെ പല്ലവി പറഞ്ഞു.
“എല്ലാരും ഉള്ളോണ്ട് നല്ല രാസമായിരുന്നമ്മ. സൂപ്പർ ഫുഡും.”
നവീനും വീട്ടിലേക്ക് കയറിയപ്പോൾ സുലജ നവീനോട് സംസാരിച്ച് തുടങ്ങി.
അപ്പോഴേക്കും പല്ലവി ഡ്രസ്സ് മാറട്ടെ എന്നും പറഞ്ഞ് അവളുടെ റൂമിലേക്ക് പോയി.
നവീൻ കുറച്ച് നേരം സുലജയോട് സംസാരിച്ച് നിന്ന ശേഷം മൊബൈൽ പല്ലവിയുടെയിൽ കൊടുക്കട്ടെ എന്നും പറഞ്ഞ് അവളുടെ റൂമിലേക്ക് പടികൾ കയറി നടന്നു.
നവീൻ ചെല്ലുമ്പോൾ പല്ലവി ഡ്രസ്സ് ഒന്നും മാറ്റാതെ ബെഡിൽ തന്നെ ഇരിക്കയാണ്.
“നീയാ ഡോർ അടച്ചേ.”
പല്ലവി തന്നെ കൊണ്ട് പറയിക്കാതെ വിടില്ലെന്ന് നവീന് മനസിലായി.
അവൻ ഡോർ അടച്ചതും അവൾ ചോദിച്ചു.
“നിനക്ക് എന്താ പറ്റിയേ?”
അവളുടെ അടുത്തേക്ക് നടന്ന് കൊണ്ട് അവൻ പറഞ്ഞു.
“ഒന്നുല്ലടി.”

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…
ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️
Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔
തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….