ബാക്കി ഉള്ളവർക്കും അതാണ് നല്ലതെന്ന് തോന്നി.
പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ എല്ലാരും ഒരുമിച്ച് കഴിക്കാൻ ഇരുന്നു. സച്ചിനും അവർക്കൊപ്പം ഇരുന്നു. കഴിക്കുന്നതിനിടയിൽ നാളെ കല്യാണത്തിന് എല്ലാരും വരണം എന്ന് അവൻ എല്ലാരേയും ഓർമിപ്പിക്കുകയും ചെയ്തു.
ഫുഡ് കഴിച്ച് കഴിഞ്ഞ് കുറച്ച് നേരത്തിനു ശേഷം അവന്മാരെല്ലാം പതുക്കെ കുടിക്കാൻ പോകാം എന്നുള്ള ചിന്തയിലെത്തി.
പെൺപിള്ളേർ എല്ലാം കൂട്ടം കൂടി ഇരിക്കുന്നിടത്തെത്തി നവീൻ പല്ലവിയോട് പറഞ്ഞു.
“ഞാൻ അവന്മാരോടൊപ്പം അപ്പുറത് പോകുവാണ്.”
അവൾ നീട്ടി ഒന്ന് മൂളി.
“എന്തേലും കാര്യം ഉണ്ടേൽ ഇവരെന്നാരെന്നെങ്കിലും ഫോൺ വാങ്ങി എന്നെ വിളിച്ചാൽ മതി.”
അവൾ ഒന്ന് കടിപ്പിച്ച് അവനോട് പറഞ്ഞു.
“അവരുടെ കൂടെ പോകുന്നതൊക്കെ കൊള്ളാം.. ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ.”
നവീൻ ഒരു ചിരിയോടെ അവളെ തൊഴുത് കാണിച്ച് കൊണ്ട് തിരിച്ച് നടന്നു.
അവൻ പോകുന്നത് കണ്ട് ചിരിയോടെ രേവതി ചോദിച്ചു.
“കുടിക്കാതിരിക്കാൻ അവനെ ലോക്ക് ഇട്ട് നിർത്തിയേക്കയാണല്ലേ?”
ചിരിയോടെ തന്നെ പല്ലവി മറുപടിയും നൽകി.
“അവൻ വഴി തെറ്റി പോകാതിരിക്കാൻ നോക്കേണ്ടത് എന്റെ കടമയല്ലേ..”
അത് കേട്ട അശ്വതി പറഞ്ഞു.
“പറയുന്ന കേട്ട തോന്നും അവൻ നിന്റെ കാമുകൻ ആണെന്ന്.”
പല്ലവിയുടെ മറുപടി എന്തായിരിക്കും എന്നറിയാൻ എല്ലാരും അവളെ തന്നെ ശ്രദ്ധിച്ചു.
എന്നാൽ ഒരു ചിരിയിൽ അവൾ മറുപടി ഒതുക്കുവാണ് ചെയ്തത്.
എല്ലാപേരും കുടിക്കുമ്പോഴും നവീൻ ഒഴിഞ്ഞ് മാറി ഇരിക്കുന്ന കണ്ട് സന്ദീപ് ഒരു കുപ്പി ബിയറും എടുത്ത് അവന്റെ അടുത്തേക്ക് ചെന്നു.
“ഒരു കുപ്പി കുടിച്ചെന്നും പറഞ്ഞ് ഒരു കുഴപ്പവും ഇല്ല. നീ കുടിക്കടാ.”
“എനിക്ക് ഒരു താല്പര്യം ഇല്ലെടാ. വേണ്ട.”
സന്ദീപ് പുച്ഛത്തോടെ പറഞ്ഞു.
“നിനക്ക് താല്പര്യം ഇല്ലത്തതല്ല. പല്ലവി സമ്മതിക്കാഞ്ഞിട്ടാണെന്ന് പറ.”
നവീൻ ശാന്തനായി തന്നെ പറഞ്ഞു.
“അവൾ സമ്മതിക്കാത്തത് കൊണ്ട് തന്നാണ് എനിക്ക് താല്പര്യം ഇല്ലാത്തത്. അതിനിപ്പോൾ എന്താ?”
അത് കേട്ട് സന്ദീപ് പുച്ഛ ഭാവത്തിൽ നിൽക്കുന്ന കണ്ട് നവീൻ പറഞ്ഞു.
“നിങ്ങൾ ഇപ്പോൾ നൂറ്റമ്പത് രൂപയുടെ രണ്ടു കുപ്പി ബിയർ കുടിക്കും. ഇത് കുടിക്കാതിരുന്നാൽ പല്ലവി എനിക്ക് ഓഫർ ചെയ്തേക്കുന്നത് സ്റ്റാർ ഹോട്ടലിൽ ഞാൻ പറയുന്ന ഫുഡ് ആണ്… അപ്പോൾ ആർക്കാണ് ലാഭം.”

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…
ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️
Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔
തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….