“ഇത് ചോദിക്കാനാണോ വന്ന് നിന്നെ.. നിനക്ക് നല്ലൊരണം എടുത്ത് അങ്ങ് ഇട്ടാൽ പോരെ.”
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“എന്നാലും നീ ഒരെണ്ണം പറ.”
ചിരിയോടെ നവീൻ പറഞ്ഞു.
“ബ്ലൂ കളർ ചുരിദാർ ഇന്ന് ഇട്.. നാളെ കല്യാണത്തിന് വൈറ്റ് ടോപ്പും റോസ് പാവാടയും.”
“ഓക്കേ..”
അവൾ ചിരിയോടെ തിരിച്ച് നടന്നു.
നവീൻ അഞ്ചരക്ക് പല്ലവിയുടെ വീട്ട് മുറ്റത്ത് എത്തുമ്പോൾ അവൻ പറഞ്ഞപോലെ തന്നെ സമയത് പല്ലവി ഒരുങ്ങി നിൽപ്പുണ്ടായിരുന്നു.
നവീൻ പറഞ്ഞ നീല കളർ ചുരിദാർ തന്നെയാണ് അവൾ ധരിച്ചിരുന്നെ. എപ്പോഴത്തെയും പോലെത്തന്നെ അധീവ സുന്ദരി തന്നെ ആയിരുന്നു അവളെ അതിൽ കാണുവാൻ.
പല്ലവി പടി ഇറങ്ങി മുറ്റത്ത് നിന്ന് ചെരിപ്പ് ഇടുമ്പോൾ നവീൻ സുലജയോട് പറഞ്ഞു.
“ആന്റി, ഞങ്ങൾ ഒരു എട്ടു മണി ആകും തിരിച്ചെത്താൻ. എന്തേലും കാര്യം ഉണ്ടേൽ ഇവളുടെ ഫോണിൽ വിളിച്ചാൽ മതിയാകും.”
“നിന്റെ ഫോൺ എവിടെ?”
പല്ലവിയുടെ ആയിരുന്നു ചോദ്യം.
“അത് ചാർജ് കുത്തിയിടാൻ മറന്നു പോയി. സ്വിച്ച്ഓഫ് ആയി.”
പല്ലവി അവളുടെ കൈയിൽ ഇരുന്ന മൊബൈൽ അവന്റെ കൈയിൽ കൊടുത്തു.
“നിന്റെ ഫോൺ ഇല്ലല്ലോ.. ഇത് നിന്റെ പോക്കറ്റിൽ ഇട്ടേക്ക്, ഞാൻ ചുമന്നോണ്ട് നടക്കണ്ടല്ലോ.”
നവീൻ അവളുടെ മൊബൈൽ പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് സുലജയോട് പറഞ്ഞു.
“ആന്റി, ഞങ്ങൾ ഇറങ്ങുന്നേ.”
“അഹ്, സൂക്ഷിച്ചു പോയിട്ട് വാ. ഒരുപാട് ലേറ്റ് ആകേണ്ട.”
ബൈക്കിന്റെ സ്റ്റാൻഡ് എടുത്ത നവീൻ പല്ലവിയോട് ചോദിച്ചു.
“നീ ഓടിക്കുന്നോ?”
അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“എനിക്കൊന്നും വയ്യ പോയി മറിഞ്ഞ് വീഴാൻ.”
നവീൻ ഒരു ചിരിയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
പല്ലവി ടു വീലറിന്റെ ലൈസൻസ് എടുത്തിരുന്നു. നവീൻ കുറച്ചൊക്കെ ബുള്ളറ്റ് അവളെ കൊണ്ട് ഓടിപ്പിച്ചിട്ടും ഉണ്ട്. കുഴപ്പമില്ലാതെ ഓടിക്കുമെങ്കിലും അവൾക്ക് എപ്പോഴും പേടി ആണ് മറിഞ്ഞ് വീഴുമൊന്ന്.
ബൈക്ക് ഓടിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
“ഇന്ന് സച്ചിന്റെ വക പാർട്ടി ഉണ്ട്.”
അവന്റെ തോളിലേക്ക് മുഖമവർത്തി ഒരു ഒഴുക്കൻ മട്ടിൽ അവൾ ചോദിച്ചു.
“അതിന്?”

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…
ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️
Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔
തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….