“നീ പിന്നെ എന്നെ കടിക്കാത്തോണ്ട് കുഴപ്പമില്ലല്ലോ..”
അത് കേട്ട് നവീന്റെ മുഖത്ത് ചിരി പടർന്നു.
“അത് ഞാൻ സ്നേഹം കൂടുമ്പോൾ കടിക്കുന്നതല്ലേ..”
“സ്നേഹം കൂടി കൂടി എന്റെ നെഞ്ചിലും വയറ്റിലും ഇപ്പോൾ മൊത്തം നിന്റെ പല്ലിന്റെ പാടുകളാണ്.. ആരും കാണാത്തിടം ആയോണ്ട് ഭാഗ്യം.”
നവീൻ ബുള്ളെറ്റ് സ്ലോ ആക്കി വളവു തിരിച്ച് കൊണ്ട് പറഞ്ഞ്.
“ഞാൻ ഒരു കാര്യം ചോദിയ്ക്കാൻ വിട്ടു പോയി. ഞാൻ പാലക്കാട് ആയിരുന്ന ടൈം പാറു നിന്നോട് എന്തേലും ചോദിച്ചോ?”
നവീന്റെ അപ്പയുടെ മകൾ ആണ് പാറു എന്ന് വിളിക്കുന്ന പാറുവതി.. കസിൻസിൽ നവീൻ ഏറ്റവും കൂട്ട് പാറുവും ആയിട്ടാണ്. അവനെക്കാളും രണ്ടു വയസ് ഇളയതാണ് പാറു. നവീൻ പല്ലവിയെ പാറുവിനു പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. അവർ തമ്മിൽ ഫോൺ വിളിക്കാരും ചാറ്റ് ചെയ്യാറും ഉണ്ട്.
“ആഹ്, പെട്ടെന്ന് ഒരു ദിവസം അവൾ എന്നോട് ചോദിച്ചു നിനക്ക് കോളേജിൽ പ്രേമം വല്ലോം ഉണ്ടോന്ന്.”
“എന്നിട്ട് നീ എന്ത് പറഞ്ഞു?”
“ഒന്നും ഇല്ലെന്ന് പറഞ്ഞു.. എന്താടാ കാര്യം?”
“അവൾ ഒരു ദിവസം എന്റെ ഫോൺ ചോദിച്ചു. നിന്റെ ഫോട്ടോസ് കിടക്കുന്നത് കൊണ്ട് ഞാൻ കൊടുത്തില്ല. അപ്പോൾ തൊട്ട് അവൾക്ക് ഡൌട്ട്.. ഞാൻ എന്തോ ഒളിപ്പിക്കുന്നുണ്ട് എനിക്ക് ലൈൻ ഉണ്ടെന്ന്.”
“ഓഹോ, അങ്ങനെ ഒരു സംശയം അവൾക്ക് ഉണ്ടോ?”
“കോമഡി ഇതൊന്നും അല്ല. അവസാനം ആയപ്പോൾ അവളുടെ ഡൌട്ട് നീ ആണോ എന്റെ ലൈൻ എന്നാണ്.”
പിന്നിൽ നിന്നും പല്ലവിയുടെ പൊട്ടിച്ചിരി ആണ് അവൻ കേട്ടത്.
“ഒരു അവസരം വരട്ടെ. അവളുടെ ഡൌട്ട് ഞാൻ തീർത്തു കൊടുത്തോള്ളം”
“ഡി, നീ ചുമ്മാ ഓരോന്ന് പറഞ്ഞ് കൊടുക്കല്ലേ. അത് ഒരു പൊട്ടി പെണ്ണ് ആണ്.”
അവർ ഓരോന്ന് സംസാരിച്ച് വീട്ടിൽ എത്തി.
ക്ലാസ് കഴിഞ്ഞ് വന്നാൽ പല്ലവിയുടെ വീട്ടീന്ന് ചായ കുടിച്ചിട്ട് ആണ് അവൻ റൂമിലേക്ക് പോകാറുള്ളത്. അന്നും പതിവ് തെറ്റിച്ചില്ല.
ചായ കുടിച്ച അവൻ ബാഗും എടുത്ത് റൂമിലേക്ക് നടന്നു. റൂമിലേക്കുള്ള പടികൾ കയറി അവൻ മുകളിൽ എത്തിയപ്പോൾ ആണ് പല്ലവി അവനെയും നോക്കി അവളുടെ വീട്ടിലെ ടെറസിൽ നിൽക്കുന്നു. അവൻ റൂം തുറക്കാതെ അവളുടെ അടുത്തേക്ക് നടന്നു.
“എന്താടി?”
ചിരിയോടെ അവൾ ചോദിച്ചു.
“ഞാൻ റിസപ്ഷന് പോകാൻ ഏത് ഡ്രസ്സ് ഇടണമെടാ?”
നവീന്റെ മുഖത്ത് ചിരി പടർന്നു.

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല…
ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്….so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️
Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ… എൻ്റെ നിലപക്ഷി 💞…A classic one..I will say… ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും…💔
തിരിച്ച് വരും എന്ന പ്രതീക്ഷയോടെ….