നീതു : കള്ളല്ല അമ്മേ വൈനാ.. 🤤 അത് ഞാനാ വേണമെന്ന് പറഞ്ഞത്..
വനജ : ഇവളെ ഇന്ന്… അല്ല നിന്റെ കഴുത്തിൽ എന്താ ഇത്…
നീതു : അശ്വിൻ തന്നതാ ഒരു പവൻ ഉണ്ട്… കൊള്ളാമല്ലേ 🤤.. നിങ്ങള് എനിക്ക് വാങ്ങി തന്നില്ലല്ലോ…
ഇതേ സമയം പുറത്ത്
Si : സാറെ ഇത് അല്പം കോംപ്ലിക്കേറ്റടാ.. ആ പെണ്ണിനെ ചെക്കൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ പിടിച്ചാൽ നിൽക്കില്ല…
സന്തോഷ് : എങ്ങനെയെങ്കിലും ഒന്ന് ഒതുക്കി തരണം… സാറിനെ വേണ്ടപോലെ കണ്ടോളാം ഉറപ്പ്…
Si : അത് പിന്നെ…ഞാൻ നോക്കാം… കണ്ടിട്ട് കാശൊന്നും ഇല്ലാത്ത കൂട്ടരാണെന്നാ തോന്നുന്നെ..നഷ്ടപരിഹാരം കൊടുത്ത് ഒതുക്കാൻ പറ്റുമോ എന്ന് നോക്കാം… കാശ് കുറേ ഇറക്കേണ്ടി വരും..
സന്തോഷ് : എത്ര ആയാലും കൊടുക്കാം… ഇതൊന്നു തീർന്ന് കിട്ടിയാൽ മതി…
അല്പസമയത്തിന് ശേഷം..
അശ്വിൻ : നിങ്ങൾ എങ്ങനെയാ ഇവിടെ എത്തിയേ…
ശ്രീ : ഓ അപ്പോൾ ബോധം വന്നു അല്ലേ… എങ്ങനെ എത്തി പോലും പോലീസ് കൊണ്ടുവന്നതാ… നീ അവളെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു ആ പെണ്ണിന്റെ വീട്ടുകാര് കേസ് കൊടുത്തു..
അശ്വിൻ : അമ്മേ ഞാൻ…
ശ്രീ : ഒന്നും പറയണ്ട… നാണം കെടുത്താൻ ഉണ്ടായ സന്തതി… നീ ജോയുടെ ജൂവലറിൽ നിന്ന് ഒരു പവന്റെ മാല വാങ്ങി അല്ലേ…
അശ്വിൻ : അമ്മേ…
ശ്രീ : അവളുടെ കഴുത്തിൽ അതല്ലേ കിടക്കുന്നെ… നിനക്ക് നാണം ഇല്ലേ അശ്വിനെ..
അശ്വിൻ : ഞാൻ ഒന്ന് പറഞ്ഞോട്ടെ…

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.