രവി : നീതു… 😡… നിന്നെ ഇന്ന്…
Si : പിള്ളേര് രണ്ടും അടിച്ച് കിണ്ടിയായി ഇരിക്കുവാ… കെട്ടിറങ്ങാതെ ഒന്നും ചോദിക്കാനും പറ്റില്ല… അല്ല ഇനിയിപ്പോൾ ചോദിക്കാൻ ഒന്നുമില്ല കാര്യങ്ങൾ ഏകദേശം വ്യക്തമാണല്ലോ…
വനജ : എന്ത് വ്യക്തമായി… ഞങ്ങളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന് കള്ള് കുടിപ്പിച്ചേക്കുവാ.. കല്യാണമൊക്കെ ഉറച്ച കുട്ടിയാ… ഒരാളെയും ഞാൻ വെറുതെ വിടില്ല…എടി നീതു…
വനജ വേഗം ബെഡിനടുത്തേക്ക് ചെന്ന് നീതുവിനെ തന്റെ അടുത്തേക്ക് പിടിച്ചു വലിച്ചു…
നീതു : അശ്വിനെ… ഇത് റിയൽ ആണെന്നാ തോന്നുന്നെ… 🤤
അശ്വിൻ : എനിക്കും.. 🤤
സന്തോഷ് : വാട്ട് ദ…. ആ പെണ്ണ് എന്റെ ഷർട്ട് അല്ലേ ഇട്ടേക്കുന്നെ…
നീതു ആ വെള്ള ഷർട്ടിൽ കോണിയ രീതിയിൽ ബട്ടൺ ഇട്ട്കൊണ്ട് നിൽക്കുയായി…
ശ്രീ : നിനക്ക് എങ്ങനെയാടാ ഇതിന് ധൈര്യം വന്നെ…😡
അശ്വിൻ : വേറെ ഷർട്ട് ഒന്നും ഇല്ലായിരുന്നു..അമ്മേ 🤤
രവി വേഗം തന്നെ നീതുവിന്റെ അടുത്തേക്ക് എത്തി…
രവി : നിനക്ക് ഞങ്ങളെ നാണം കെടുത്തിയപ്പോൾ സന്തോഷമായോ… 😡
നീതു : അച്ഛൻ എന്താ ഇന്ന് ഓട്ടോ ഓടാൻ പോകാത്തെ…🤤
രവി : അവളുടെ ഒരു ഓട്ടം…
അയാൾ അവളെ തല്ലാൻ തുടങ്ങി…
നീതു : ആ.. അച്ഛാ…
അശ്വിൻ : ഡോണ്ട് ടച്ച് ഹേർ അങ്കിൾ ഡോണ്ട് ടച്ച് ഹർ…
ശ്രീ : ഇവനെ ഇന്ന് … 😡
ശ്രീ വേഗം അശ്വിന്റെ അടുത്തേക്ക് എത്തി അവനെ എഴുനേൽപ്പിച്ചു..

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.