അവർ ഫോൺ അറ്റണ്ട് ചെയ്തു
“ഹലോ നീതുവിന്റെ വീടല്ലേ…”
വനജ : അതെ… ഇതാരാ…
“ഞാൻ നീതുവിന്റെ ഹോസ്റ്റൽ വാർഡനാ..സംസാരിക്കുന്നത് നീതുവിന്റെ അമ്മയാണോ ”
വനജ : അതെ.. എന്താ മാഡം…
വാർഡൻ : നീതു ഇപ്പോൾ വീട്ടിൽ ഉണ്ടോ…
വനജ : ഇല്ലല്ലോ മാഡം… അവൾ അവിടെ ഇല്ലേ..
വാർഡൻ : വെള്ളിയാഴ്ച ഇവിടെ ഇന്ന് പോയതാ.. വീട്ടിൽ പോകുന്നു എന്നാ പറഞ്ഞത്…
വനജ : വെള്ളിയാഴ്ചയോ… ഇതിപ്പോൾ രണ്ട് ദിവസമായില്ലേ… ഇപ്പോഴാണോ നിങ്ങൾ പറയുന്നെ…
വാർഡൻ : ഞങ്ങൾക്ക് എങ്ങനെ അറിയാനാ… ആ കുട്ടി പറഞ്ഞതല്ലേ ഞങ്ങൾക്ക് അറിയാവൂ…
വനജ : എന്റെ കുഞ്ഞ്…
വാർഡൻ : കുറച്ച് മുൻപ് ഇവിടെ ഒരു കാൾ വന്നിരുന്നു… നീതു കാമുകന്റെ കൂടെ കറങ്ങി നടക്കുവാണെന്ന്… എന്തെങ്കിലും പറ്റിയാൽ ഞങ്ങളുടെ തലയിൽ വരും അതാ വിളിച്ചു പറഞ്ഞെ… ആ കുട്ടിക്ക് അങ്ങനെ അഫയർ വല്ലതും ഉണ്ടായിരുന്നോ…
വനജ : എന്റെ ദൈവമേ എന്തൊക്കെയാ ഈ കേൾക്കുന്നെ…
ഇതേ സമയം അശ്വിനും നീതുവും…
അശ്വിൻ : ഞാൻ ഫോൺ ഓഫ് ചെയ്തു വച്ച് ഇല്ലെങ്കിൽ അവന്മാര് വീണ്ടും വിളിച്ചോണ്ട് ഇരിക്കും…
നീതു : അത് പറഞ്ഞപ്പോഴാ… നിന്റെ കയ്യിൽ ചാർജർ ഉണ്ടോ… എന്റെ ഫോണിൽ ചാർജ് ഇല്ല..
അശ്വിൻ : നോക്കട്ടെ… ഓഹ്… എന്റെ പിന്ന് വേറെയാ… കുഴപ്പമില്ല നാളെ ചെയ്യാല്ലോ…
ദാ ഇതാണ് അച്ഛനും അമ്മയും റൂമിൽ തൂക്കിയിരിക്കുന്ന ഫോട്ടോ ചൂണ്ടി അവൻ പറഞ്ഞു…

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.