വനജ : എന്നിട്ട് എന്ത് ചെയ്യും… പറയ്…എന്ത് ചെയ്യും…
ഇതേ സമയം
സന്തോഷ് : ഇനിയിപ്പോൾ എന്ത് ചെയ്യും ശ്രീ…
ശ്രീ : അവന്റെ ഇഷ്ടം നടക്കട്ടെ..
സന്തോഷ് : എന്താ ശ്രീ ഇത്…. നമ്മൾ എന്തൊക്കെ സ്വപ്നം കണ്ടതാ…
ശ്രീ : ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.. അവൻ പറഞ്ഞത് കേട്ടില്ലേ…
സന്തോഷ് : അതൊക്കെ നുണയായിരിക്കും…
ശ്രീ : അല്ല… അവൻ കള്ളം പറഞ്ഞാൽ എനിക്ക് മനസ്സിലാകും… അവന് അവളെ ഇഷ്ടമാ.. ഒപ്പം ചെയ്തതിലൊക്കെയുള്ള കുറ്റബോധവും…
ശ്രീ പതിയെ നീതു ഇരിക്കുന്ന റൂമിലേക്ക് നോക്കി…
ശ്രീ : കാണാനൊക്കെ കൊള്ളാം…ആരും കുറ്റം പറയില്ല…
സന്തോഷ് : നീ അപ്പോൾ ഉറപ്പിച്ചോ…
ശ്രീ : ഇപ്പോൾ അവനെ രെക്ഷപെടുത്തികൊണ്ട് പോയാലും അവൻ വേറെ കുട്ടികളോട് ഇങ്ങനെ ചെയ്യില്ല എന്ന് ആര് കണ്ടു…. ഇപ്പോൾ അവന്റെ ഇഷ്ടം നടത്തികൊടുത്താൽ അതോടെ തീരും… ഇപ്പോൾ ചെയ്തത് തെറ്റാണ് എന്നവന് അറിയാം.. നമ്മൾ രക്ഷപ്പെടുത്തിയാൽ വീണ്ടും തെറ്റ് ചെയ്യാൻ പറയുന്നത് പോലെയാകും…
സന്തോഷ് : എല്ലാം ശെരിയാ പക്ഷെ ഇപ്പോൾ കല്യാണം എന്നൊക്കെ പറയുമ്പോൾ…
ശ്രീ : ഇപ്പോൾ വേണ്ട… ഇപ്പോൾ ഒരു കോംപ്രമൈസ് എന്ന നിലയിൽ നിശ്ചയം നടത്താം… പടുത്തം കഴിഞ്ഞ ശേഷം കെട്ടിക്കാം… ഇനി ഒരു വർഷമല്ലേ ഉള്ളു… സന്തോഷ് si യോട് കാര്യം പറയ്… ഞാൻ അശ്വിനോട് സംസാരിക്കാം..
ശ്രീ പതിയെ റൂമിൽ അശ്വിനടുത്തേക്ക് എത്തി

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.