ശ്രീ : അശ്വിനെ… കരച്ചില് മതിയാക്ക്…
അശ്വിൻ : ഞാൻ പറഞ്ഞതൊക്കെ സത്യമാ.. തെറ്റ് പറ്റിപോയി… അവളെ എനിക്ക് ഒഴിവാക്കാൻ പറ്റില്ല..ഞാൻ അവൾക്ക് വാക്ക് കൊടുത്തതാ…
ശ്രീ : ശെരി ഞങ്ങൾ സമ്മതിച്ചു പോരെ…
അശ്വിൻ പതിയെ അമ്മയെ നോക്കി…
അശ്വിൻ : അമ്മ കാര്യമായിട്ടാണോ….
ശ്രീ : അതെ…ഞങ്ങൾക്ക് നിന്നെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല അതാ എല്ലാത്തിനും കാരണം… നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.. കോളേജിൽ എങ്ങനെയാണ് എന്നൊന്നും അന്വേഷിക്കാൻ ഞങ്ങൾക്ക് പറ്റിയില്ല… നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം ഞങ്ങൾ തന്നെയാണ്… നിനക്കിപ്പോൾ തെറ്റ് മനസ്സിലായി അത് തിരുത്താൻ നോക്കുമ്പോൾ അതിനെ എതിർക്കുകയല്ലല്ലോ വേണ്ടത്… നിനക്ക് ഇഷ്ടമാണെങ്കിൽ ബന്ധുക്കളുടെ കാര്യങ്ങൾ ഒന്നും ഞങ്ങൾ ഇനി നോക്കുന്നില്ല…. ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.. പക്ഷെ ഇനി ഇങ്ങനെ ഉണ്ടാകരുത്… ആ കുട്ടിയുടെ തൊലിവെളുപ്പും മറ്റും കണ്ടിട്ടാണ് നീ ഇപ്പോൾ ഇങ്ങനെ വാശിപിടിക്കുന്നത് എങ്കിൽ അത് വേണ്ട എപ്പോഴെങ്കിലും നിനക്ക് ആ കൊച്ചിനെ വേണ്ടാതായാൽ ഞങ്ങൾ പിന്നെ അതിന്റെ പുറകെ നടക്കേണ്ടി വരും… അല്ല ശെരിക്കും ഇഷ്ടമാണെങ്കിൽ മാത്രം നമുക്ക് നടത്താം..
അശ്വിൻ : ഞാൻ പറഞ്ഞില്ലേ അമ്മേ.. ശെരിക്കും ഇഷ്ടമാ അവളില്ലാതെ എനിക്ക് പറ്റില്ല…
ശ്രീ : എന്നാൽ അവരോട് സംസാരിക്കാം… ഇപ്പോൾ നിശ്ചയം നടത്താം ഒരു വർഷം കഴിഞ്ഞ് കല്യാണം അതെ നടക്കു…

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.