ഫേക്ക് ലവ് 4 [Fang leng] [Climax] 43

“ദേ നോക്കിയെ… നീതുവിന്റെ ഇൻസ്റ്റായിലും സെയിം പിക് ”

 

കുട്ടികൾ എല്ലാം വേഗം തന്നെ ഫോൺ എടുത്ത് ഫോട്ടോ നോക്കി…

 

“ശെരിയാ സെയിം ഫോട്ടോ”

 

സഞ്ജു : ഞാൻ പറഞ്ഞില്ലേ… അവളായിരിക്കുമെന്ന്…

 

ക്ലാസ്സിൽ മുഴുവൻ ചർച്ച തുടങ്ങി…

 

“എന്നാലും അവര് നമ്മളോടൊന്നും പറഞ്ഞില്ലല്ലോ… മിണ്ടാപൂച്ചയെ പോലെ ഇരുന്നിട്ട് ആ നീതു “…

 

രണ്ട് പേരും ഇങ്ങോട്ട് വരട്ടെ…

 

“ദേ… വീണ്ടും ഫോട്ടോസ്… രണ്ട് പേരുടേയും ഉണ്ട്… ഇനി ഒരു ഡൌട്ടും വേണ്ട..”

 

ഇത് കണ്ട അരുണയും മറ്റും നെട്ടി ഇരുന്നു…

 

“കുറച്ച് നാളായി രണ്ട് പേരും ഒന്നിച്ചായിരുന്നു നടപ്പൊക്കെ എനിക്ക് അപ്പോഴേ തോന്നിയതാ.. ഇങ്ങോട്ട് വരട്ടെ രണ്ടെണ്ണവും ”

 

പെട്ടെന്ന് തന്നെ ന്യൂസ്‌ കോളേജ് മുഴുവൻ പടർന്നു…

 

ഇതേ സമയം അശ്വിനും നീതുവും ഫോട്ടോ ഷൂട്ടിൽ ആയിരുന്നു…

 

നീതു : ഇൻസ്റ്റായിൽ എല്ലാവരും കമെന്റ് ഇട്ട് തുടങ്ങി.. ഇനി ക്ലാസ്സിൽ പോകുമ്പോൾ എന്തായിരിക്കും…

 

അശ്വിൻ : എന്താകാൻ… ഇനി ആരെയും പേടിക്കാതെ ഒന്നിച്ചു നടക്കാലോ…

 

നീതു : അതല്ല ആരോടും പറഞ്ഞില്ലല്ലോ… ആരെയും വിളിച്ചതുമില്ല…

 

അശ്വിൻ : അത് കല്യാണത്തിന് വിളിക്കാം പോരെ… ആ അരുണയും മറ്റവമ്മാരുമൊക്കെ നെട്ടികാണും…

 

നീതു : നെട്ടട്ടെ കൂടെ നിന്ന് പണിഞ്ഞതല്ലേ അവള്…

 

അശ്വിൻ : അതൊന്നും ആലോചിച്ചു മുഖം വാട്ടണ്ട ചിരിച്ചോണ്ട് നിൽക്ക്… എങ്കിലെ ഫോട്ടോ നന്നാകു…

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *