ശ്രീ : അശ്വിനെ…
അശ്വിൻ : ഞാൻ പറഞ്ഞത് സത്യമാ… സാർ എന്റെ പേരിൽ കേസ് എടുക്കണം…പറ്റാവുന്ന അത്രയും വകുപ്പുകൾ ചേർത്തോ…
Si : നിങ്ങള് മോളെയും കൊണ്ട് റൂമിലേക്ക് ഇരിക്ക്.. വിളിക്കാം…
നീതുവിന്റെ അച്ഛനും അമ്മയും si യെ ഒന്ന് നോക്കിയ ശേഷം നീതുവുമായി റൂമിലേക്ക് പോയി…
Si : അശ്വിൻ… താനും അങ്ങോട്ട് മാറി നിൽക്ക് എനിക്ക് ഇവരോട് ഒന്ന് സംസാരിക്കണം..
അശ്വിൻ അടുത്ത റൂമിലേക്ക് പോയി…
Si : എന്താ സാറെ ഇത് എന്റെ തൊപ്പി കളയിക്കുമോ… നിങ്ങളുടെ മോൻ അവർക്ക് അനുകൂലമല്ലേ… ഇനി എന്ത് ചെയ്യാനാ.. അവൻ കുറഞ്ഞത് 5,6 വർഷം അകത്ത് കിടക്കും…
ശ്രീ : അവൻ എന്താ ഇങ്ങനെയൊക്കെ….
Si : ചെറുക്കന് പ്രേമം അസ്ഥിക്ക് പിടിച്ചേക്കുവാ ഇല്ലെങ്കിൽ ഇതുപോലെ ഒന്നും പറയില്ല… ഇനിയിപ്പോൾ പിരിക്കാൻ നോക്കിയാൽ എന്തെങ്കിലും കടുംകൈ വേണമെങ്കിലും ചെയ്യും… എത്ര എണ്ണമാ ദിവസവും…
സന്തോഷ് : അപ്പോൾ പിന്നെ ഞങ്ങൾ ഇനി എന്ത് ചെയ്യും…
Si : കെട്ടിച്ചുകൊടുക്കുന്നതാ നല്ലത്…
സന്തോഷ് : സാർ എന്താ ഈ പറയുന്നെ… അതിനാണോ ഞങ്ങൾ… അവന് വെറും 21 വയസ്സേ ഉള്ളു…
Si : പിന്നെ നിങ്ങൾ എന്താന്ന് വച്ചാൽ തീരുമാനിക്ക്… അവനെ പറഞ്ഞു മനസ്സിലാക്ക്..
ഇതേ സമയം നീതു…
വനജ : മോള് കരയണ്ട… അവനല്ലേ എല്ലാം ചെയ്തെ ആ ദുഷ്ടൻ… നമുക്ക് എന്ത് സംഭവിച്ചാലും പിന്മാറണ്ട…
നീതു : അവൻ പറഞ്ഞത് പോലെ ഒന്നുമല്ല അമ്മേ… അവൻ എല്ലാം പറഞ്ഞിട്ടില്ല… അവന്റെ അമ്മ പറഞ്ഞത് ശെരിയാ ഞാൻ അവനെ യൂസ് ചെയ്യുവായിരുന്നു.. ഒരുപാട് പൈസ ചിലവാക്കിച്ചു… മാലയൊക്കെ കള്ളം പറഞ്ഞു വാങ്ങിയതാ…. അവസാനം അവന് എല്ലാം മനസ്സിലായി എന്നിട്ടും എന്നോട് ക്ഷമിച്ചു… എനിക്ക് വേണ്ടിയാ അവൻ അവനെ മാത്രം കുറ്റപ്പെടുത്തി പറഞ്ഞെ…നമുക്ക് പിന്മാറാം അമ്മേ… കേസോന്നും വേണ്ട…

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.