എന്റെ തൊട്ടരികിൽ ചേർന്നിരുന്നു കൊണ്ട് ദയാപൂർവ്വം നോക്കി….!
“അതൊക്കെ ഇടയ്ക്ക് കോട്ടേഴ്‌സിലും ചെയ്യുന്നതാ…! അമ്മയ്ക്ക് വയ്യാത്തപ്പോൾ ഞാനും മിഥും കൂടിയല്ലേ എല്ലാം ചെയ്യുന്നത്…!”
തികഞ്ഞ ലാഘവത്തോടെ ഞാനൊന്ന് ഇളകിയിരുന്നു….!
“കേട്ടോ ചേച്ചീ….”!!
മേമ ലിസിച്ചേച്ചിയോടായി പറഞ്ഞു….!
“വന്ന ദിവസം ഈ മോന്ത എങ്ങനെ ഇരുന്നെന്ന് ഓർമ്മയുണ്ടോ..””!!!
‘അയ്യോ ഓർമിപ്പിക്കല്ലേ’
“അയ്യോ…ഓർമിപ്പിക്കല്ലേ “!!
ചേച്ചി തല ചെരിച്ച് എന്നെയൊന്നു നോക്കിക്കൊണ്ട് കളിയാക്കി ചിരിച്ചു…..!
മേമയും ഒപ്പം ചേർന്നു….!
“ഇപ്പൊ കണ്ടില്ലേ…എച്ചിൽ പാത്രം വരെ നല്ല വൃത്തിയായി കഴുകി തുടച്ച്…! നമ്മൾ ചെയ്യുന്നേനേക്കാൾ വൃത്തിയുണ്ട് അടുക്കളയിപ്പോ…”!!
സ്നേഹം തുളുമ്പുന്ന ആ മിഴികൾ എനിക്ക് നേരെ നീണ്ടു….!
“ഞാനിവനെ ഇവിടെത്തന്നങ്ങ് നിർത്താൻ പോവ്വാ…”!!
അവരെന്റെ കരം കവർന്നു വിരലുകളിൽ കോർത്തു പിടിച്ചു….!
“നല്ല തീരുമാനം..എൻ്റെ വോട്ടുമുണ്ട്..!”!!
ലിസിച്ചേച്ചി ഉടലടക്കം തിരിഞ്ഞുകൊണ്ട് നിറഞ്ഞ ചെരുവം നീട്ടിക്കൊണ്ട്
വിസ്തരിച്ചൊന്നു ചിരിച്ചു…..!
ഒവ്വ…നിങ്ങളുടെ ആ ‘വോട്ട് എന്തിനുള്ളതാണെന്ന് മേമ അറിയണ്ട… ചൂലെടുക്കും…..!
