“അതേ..സൂക്കേട് തന്നാ..'”!!
ഞാനാ കവിളൊന്നു പിച്ചി വലിച്ചു….!
“നിങ്ങടെ കൂടെ കേറിക്കിടന്നാ നേരിട്ട് സ്വർഗത്തിൽ അഡ്‌മിഷൻ കിട്ടുമെന്ന് ന്യൂസ് കണ്ടു.”..!!!
“ഉവ്വ് ഇങ്ങ് വാ സ്വർഗത്തിലോട്ടു തന്നെ അയയ്ക്കാം.”!!
കണ്ണുകൾ തുറക്കാതെ തന്നെ ഞരക്കം പോലൊരു ചിരിയോടെ അവരെൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു…!
“ഗ്വാഹ് കണ്ട പടുകിളവികളുടെ കൂടെക്കിടന്ന് കിട്ടുന്ന സ്വർഗമൊന്നും എനിക്ക് വേണ്ട..”!!!!
ഞാനൊരു അടക്കിച്ചിരിയോടെ ഓക്കാനം പോലൊരു ശബ്‌ദമുണ്ടാക്കി….!
‘”അത് നിന്റെ് തള്ള. !!”
അവർ കണ്ണുകൾ തുറന്ന് ഒരു കെറുവോടെ നോക്കി…..!
“നിൻ്റെ തള്ളയാവും കിളവി ഞാനല്ല..”!!!
അവരെന്റെ മുട്ടിനു മുകളിലായി തുടയിൽ വൈരാഗ്യത്തോടെ നുള്ളി….!
അതല്പം കനത്തിലുള്ളതായിരുന്നതിനാൽ വേദന കൊണ്ട് ഞാൻ വായ തുറന്നു പോയി….!
അതുകണ്ട് ആത്മനിർവൃതി നിറഞ്ഞൊരു ചിരി ആ മുഖത്ത് വിരിഞ്ഞു..!
“ഔഹ്. ജീവൻ പോയി… കെളവി..!!”
വേദനയുടെ അലകൾ നിറഞ്ഞ മുഖത്തോടെ ഞാനവരെ അന്തിച്ചു നോക്കി….!
“നന്നായിപ്പോയി…! നിന്നെ തൊലി പൊളിച്ച് ഉപ്പു പിരട്ടി പാറപ്പുറത്ത് വച്ച് ഉണക്കിയെടുത്ത് കത്തിച്ചു കളയാനുള്ള ദേഷ്യമുണ്ടെനിക്ക്.!!”
പല്ലുകൾ കാണിച്ചുകൊണ്ടൊരു ഇളിയോടെ അവർ ഒരിക്കൽ കൂടെ അതേ ഇടത്ത് നുള്ളി. എന്നാൽ ഇത്തവണ തീരെ ദുർബലമായ രീതിയിലായിരുന്നു അത് ചെയ്തത്….!
