കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ] 9

കാഞ്ഞിരക്കുറ്റി 1

Kanjirakkutti Part 1 | Author : Luster


ഇരുണ്ട ആകാശത്തിന്റെ അനന്തമായ വിശാലതയിൽ അലക്കി ഉണക്കാനിട്ട ശീലത്തുണ്ടുകൾ പോലെ ചിതറിക്കിടക്കുന്ന മേഘക്കൂട്ടങ്ങളിൽ അകലെയെവിടെയോ ഉദിച്ചു തുടങ്ങിയ പിൻനിലാവിന്റെ അരണ്ട വെളിച്ചം തട്ടി അരികുകളിൽ ചെറിയ തിളക്കം തങ്ങി നിൽക്കുന്നു.

ഇരുണ്ടതും അൽപ്പം ചാര നിറം കലർന്നതുമാ ആ മേഘപാളികൾക്ക് മനോഹരമായൊരു ദൃശ്യ സൗകുമാര്യം ആ വെളിച്ചം പകർന്നു നൽകുന്നുണ്ട്. സമയം രണ്ടു മണിയെങ്കിലും ആയിട്ടേയുണ്ടാകൂ, പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. പരിസരത്തുള്ള ഏതൊക്കെയോ മരച്ചില്ലകളിൽ മറഞ്ഞിരുന്നു ഉറക്കം വരാതെ രാക്കിളികൾ ഇടയ്ക്കിടയ്ക്ക് നീട്ടിക്കരയുന്നുണ്ട്.

 

ചീവീടുകളുടെ നിരന്തരമായ വിലാപങ്ങളും രാപ്പുള്ളുകളുടെ നിലവിളികളും അവിരതം അന്തരീക്ഷത്തിലേക്ക് ഉയരുന്നുണ്ടെങ്കിലും ആ ഗ്രാമത്തെ ആകമാനം ഗ്രസിച്ചു കഴിഞ്ഞ ഭീകരമായൊരു ഭീതിയുടെ നിശബ്ദത ആ രാത്രിയുടെ യാമത്തിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.

മൂകഭീകരമായ രായാമങ്ങളിൽ ഇടയ്ക്കിടെ വിദൂരതയിൽ എവിടെയോ നിന്നുയരുന്ന കാലൻകോഴിയുടെ നീണ്ട കരച്ചിലുകൾ കേൾക്കാം. മഞ്ഞിൽ പൊതിഞ്ഞു തണുത്ത്‌ വെറുങ്ങലിച്ചു നിൽക്കുന്ന ആ ഗ്രാമത്തിലെ വീടുകളെല്ലാം നിദ്രയിൽ മുഴുകിയിട്ടുണ്ടെങ്കിലും മിക്ക വീടുകളിലെയും പുറത്ത് ലൈറ്റ് പ്രകാശിച്ചു നിന്നിരുന്നത് ആ നാട്ടിലെ മനുഷ്യരിൽ എന്ത് മാത്രം ഭയം അലിഞ്ഞു ചേർന്നത് കൊണ്ടാവാം എന്ന് വ്യക്തമാക്കിയിരുന്നു.

എല്ലാറ്റിന്റെയും തുടക്കം ആ കാഞ്ഞിര മരത്തിൽ നിന്നായിരുന്നു. എത്ര വർഷത്തെ ആയുസ്സുണ്ടെന്നു ദേശത്തെ കാരണവന്മാർക്ക് പോലും അജ്ഞാതമായിരുന്ന ആ കാഞ്ഞിര മരത്തിൽ നിന്ന്.

The Author

ലസ്റ്റർ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *