“എന്താ രാജേട്ടാ വിശേഷം.
സുഖല്ലേ.
?”
വാഹിദ് കനത്ത ശബ്ദത്തിൽ ഒളിപ്പിച്ചു നിർത്തിയ പരിഹാസ ധ്വനിയോടെ ചോദിച്ചു.
രാജനിൽ നിന്ന് ഒരു ഞരക്കം കലർന്ന നിശ്വാസം മാത്രം പുറത്തേക്ക് വന്നു.
“ഒരു പകലും ഒരു രാത്രിയും മാത്രമേ താനിപ്പോൾ പട്ടിണി കിടന്നുള്ളൂ.
ഞങ്ങളുമായി സഹകരിക്കുന്നില്ലെങ്കിൽ ശാരികയുടെ തിരോധാനം പോലെ താനും ഈ ലോകത്ത് നിന്ന് മാഞ്ഞുപ്പോകും.
ഈ ഇരുട്ടറയിൽ പട്ടിണികിടന്നു അസ്ഥികൂടമായി ദ്രവിച്ചു വീഴും.
അതുകൊണ്ട് ചോദ്യങ്ങളുമായി സഹകരിക്കുന്നതാണ് രാജാ, തനിക്ക് നല്ലത്.
“!
വാഹിദിന്റെ ശബ്ദം കനത്തു.
രാജൻ തലകുനിച്ചു കേട്ടിരുന്നതേയുള്ളൂ.
വാഹിദ് നടന്ന് രാജന്റെ ചാരത്തു ചെന്നിരുന്നു.
“ജോർജ്,വിൻസെന്റ്,ജോസ്,സൈതാലി, തുഷാർ,റോബിൻ.
ഇവരെയൊക്കെ താണ്ടിയിട്ടാണ് രാജാ ഞാനിപ്പോ തന്റെ മുന്നിൽ ഇരിക്കുന്നത്.
പേരുകേട്ട റൗഡികളെയും മയക്ക് മരുന്ന് രാജാക്കന്മാരെയും കഥകളിയാടിച്ച എന്നോട് വേണോ സ്യൂട്ടും കോട്ടും ധരിച്ച തന്റെ വില്ലൻ റോൾ.
? എന്റെ കൈയുടെ ചൂട് താനാ പാറക്കുന്നിൽ വച്ച് കണ്ടില്ലേ.
ഇനിയും വേണോ?”
വാഹിദ് രാജന്റെ കറുത്ത നിറം പൂശിയ കൈത്തണ്ടയിലൂടെ ചൂണ്ടുവിരൽ വച്ച് വരഞ്ഞുകൊണ്ട് ചോദിച്ചു.
രാജൻ മുഖമുയർത്തി അവനെ രൂക്ഷമായി നോക്കി.
വാഹിദ് എഴുന്നേറ്റ് മുറി ആകമാനം ഒന്ന് കണ്ണോടിച്ചു.
മീനാക്ഷി പറഞ്ഞ കാര്യങ്ങളിലെ വസ്തുതകൾ ശരിയാണെന്ന് ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ വാഹിദ് മനസ്സിലാക്കി.
ആ മുറിയുടെ വലതു വശത്തെ ഭിത്തി പാറയിലാണ് പണിതിരിക്കുന്നത്.
ഒരു പാവക്കുട്ടിയെപ്പോലെ, സരസു എന്ന കൗമാരം പിന്നിട്ട പെൺകുട്ടി ശക്തിയായി പുറമടിച്ചു ചെന്നു വീണത് ഈ ചുവരിലാണ്.
പൊടിപാടലങ്ങൾ ഉണ്ടെങ്കിലും അധികം വൃത്തികേട് ആയിട്ടില്ലാത്ത ഭിത്തി വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
അവൻ ആ ഭിത്തിയുടെ അരികിലേക്ക് നീങ്ങി അതിൽ കൈകൊണ്ട് ഇടിച്ചു നോക്കി.
കിഷോറും ആതിരയും അവനെ ശ്രദ്ധിച്ചു, ഒപ്പം രാജനും.
