മൊബൈൽ ബെല്ലടിക്കുന്നത് കേട്ട് സുധി വണ്ടിയൊതുക്കി ഫോൺ നോക്കി..
“മിണ്ടല്ലേ… അമ്മയാ… “..
അമ്പിളിയോട് പറഞ്ഞ് സുധി കോളെടുത്തു..
“ ഹലോ…അമ്മേ…”..
സ്നേഹവും ബഹുമാനവും കലർന്ന സ്വരത്തിൽ സുധി വിളിക്കുന്നത് അമ്പിളി സന്തോഷത്തോടെ കേട്ടു…
“ ഞാൻ വരണോ അമ്മേ… ?”..
അത് കേട്ട് അമ്പിളി അവനെ നോക്കി കണ്ണുരുട്ടി..
“ഉം… ചേട്ടത്തിയെ കൂട്ടിക്കോ… പോരാൻ നേരത്ത് അമ്മ വിളിച്ചാ മതി… ഞാൻ വരാം… അല്ലേൽ വണ്ടി
വിടാം… ഓ..ആണോ…?.“..
ഫോൺ വെച്ചതും അമ്പിളി പരിഭ്രമത്തോടെ അവനെ നോക്കി.. ഇന്നത്തെ യാത്ര മുടങ്ങി എന്നാണവൾ കരുതിയത്..
“അമ്മയുടെ അമ്മാവൻ മരിച്ചു…”..
അത് കേട്ടതും അമ്പിളിക്ക് സങ്കടം തോന്നി.. സുധിയുടെ ബന്ധു ഇപ്പോ തന്റെയും ബന്ധുവാണെന്ന് അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു..
“എന്നാ… സുധിയെന്നെ ബസ് സ്റ്റോപ്പിൽ വിട്ടാ മതി… സുധി വേഗം പൊയ്ക്കോ…”..
നിരാശയോടെ അമ്പിളി പറഞ്ഞു.. സുധി ഒന്നും മിണ്ടാതെ വണ്ടിയെടുത്തു.. പതിയെ ആണവൻ ഓടിച്ചത്.. അവനെന്തോ ആലോചനയിലാണെന്നറിഞ്ഞ് അമ്പിളി ഒന്നും ചോദിച്ചില്ല.. സുന്ദരമായൊരു ദിവസം നഷ്ടപ്പെട്ടതിൽ അവൾക്ക് നല്ല വിഷമമുണ്ടായിരുന്നു.. സാരമില്ല.. സുധിയുടെ അമ്മാവൻ മരിച്ചത് കൊണ്ടല്ലേ.. ഇനി ഒരവസരത്തിൽ നോക്കാം..
താനിപ്പോ ഇനി എന്ത് ചെയ്യും എന്നാണ് അമ്പിളി ചിന്തിച്ചത്.. ഒൻപത് മണിക്കാണ് താൻ ബസ് സ്റ്റോപ്പിലെത്തുന്നത്..ഇതിപ്പോ നേരം പുലരുന്നതേ ഉള്ളൂ… ഇപ്പോ തന്നെ അവിടെ പോയി നിന്നാ ശരിയാവില്ല.. വീട്ടിലേക്കും തിരിച്ച് ചെല്ലാൻ പറ്റില്ല..
