കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ] 20

എന്ത് ചെയ്യും. ?.

സുധിയോട് ചോദിക്കാനായി മുഖമുയർത്തിയപ്പോഴാണ് അവൾ പുറത്തേക്ക് ശ്രദ്ധിക്കുന്നത്..

ഇതേതാണ് റൂട്ട് എന്ന് അമ്പിളിക്ക് പെട്ടെന്ന് മനസിലായില്ല..മനസിലായതും അവളൊന്ന് പേടിച്ചു..

ഇത് തന്നെ കല്യാണം കഴിച്ച് കൊണ്ട് വന്ന വിജയന്റെ വീട്ടിലേക്ക് പോകുന്ന റോഡാണ്.. സുധിയെന്തിനാണ് ഇതിലെ വണ്ടി വണ്ടി വിട്ടത്..?..

 

“ സുധീ… ഇതെവിടേക്കാ… സുധിക്ക് വഴി തെറ്റിയോ… ?”..

 

തെല്ലൊരു പരിഭ്രമത്തോടെ അമ്പിളി ചോദിച്ചു..

സുധിയൊന്ന് ചിരിച്ചു..

 

“ഈ വഴിയേതാന്ന് അമ്പിളിക്ക് മനസിലായോ… ?”..

 

അവൾ തലയാട്ടി..

 

“എന്നാ പറ…”..

 

“ ഇത്… വിജയന്റെ… വീട്ടിലേക്ക്… പോകുന്ന വഴിയല്ലേ… ?”..

 

“ഉം… പക്ഷേ അവന്റെ വീട്ടിലേക്ക് മാത്രമല്ല, വേറൊരാളുടെ വീട്ടിലേക്കും ഈ വഴി പോകാം…”.

 

അതമ്പിളിക്ക് മനസിലായില്ല..

 

“ എടീ പൊട്ടീ… എന്റെ വീട്ടിലേക്കും ഈ വഴിയാ പോകുന്നത്… ഞാനും വിജയനും ഒരേ നാട്ടുകാരാണെന്ന് നിനക്കറിയില്ലേ… ?”..

 

അത് ശരിയാണല്ലോന്ന് അപ്പോഴാണ് അമ്പിളി ഓർത്തത്..പക്ഷേ, സുധിയെന്തിനാണ് തന്നെയും കൊണ്ട് ഈ വഴി പോന്നത്..?.

 

“അമ്പിളീ… എന്റമ്മയുടെ അമ്മാവനാ മരിച്ചത്… ഞങ്ങളുമായി വലിയ അടുപ്പമൊന്നുമില്ല… എന്നാലും അമ്മ പോകുന്നുണ്ട്… ചേട്ടത്തിയും..

ചേട്ടൻ അവരെ അവിടെ കൊണ്ട് ചെന്നാക്കും… കുറച്ച് ദൂരെയാ അമ്മാവന്റെ വീട്… വൈകിട്ട് ചേട്ടൻ പോയി അവരെ കൂട്ടിക്കൊണ്ട് വരും..

എന്തായാലും രാത്രിയാകും അവർ വരാൻ… വല്ലോം മനസിലായോ… ?”..

The Author

Leave a Reply

Your email address will not be published. Required fields are marked *