പിജി ആയതുകൊണ്ട് ഉച്ചക്കോ രാവിലെയോ മാത്രമേ ആന്റണി കോളേജിൽ വരാറുള്ളൂ.
നിഷ അവനെ കുറിച് പറഞ്ഞത് കേട്ടു മീരക്ക് ഒരു ആരാധനയൊക്കെ തോന്നി.പിന്നെ പലപ്പോഴായി അവൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങി. കോളേജിന്റെ വരാന്തയിൽകൂടി ഫോണിൽ സംസാരിച്ചു അധ്യാപകരോട് വളരെ ചിരിച് സംസാരിക്കുന്ന അവനെ നോക്കിയിരുന്നു.
ഇടക്ക് ലൈബ്രറിയിൽ കയറിയപ്പോൾ അന്ന് കുടയിൽ ഓർമ്മിച്ചു നടന്നപ്പോൾ കിട്ടിയ വാനില മണം അവൾക്ക് കിട്ടി. അവൻ ഇവിടെയുണ്ടെന്നൊരു തോന്നൽ. മീര ലൈബ്രറിയിൽ ഒന്നു പരതി. അവളുടെ ഊഹം തെറ്റയില്ല.
അവിടെ ഒരു മൂലയിൽ ഏതോ ബുക്കും വായിച്ചിരിക്കുന്നു. ഇടക്ക് താഴേക്കു ഇറങ്ങിയ കണ്ണാടിയവൻ നടുവിരൽകൊണ്ട് മുകളിലേക്ക് വച്ചു.മുടിയൊന്ന് ഒതുക്കിവച്ചു അവൻ മൂക്കൊന്നു ചൊറിഞ്ഞു.
അവനെക്കണ്ട മീരക്ക് അടിവയറ്റിൽ ഒരു മഞ്ഞുവീണ സുഖം. ഒരു തരിപ്പ്. പക്ഷെ എന്തിനെന്നു അവൾക്ക് മനസിലായില്ല. വീണുപോയോ? ഒന്ന് സംസാരിച്ചിട്ടുപോലുമില്ല.. ഒരു നോട്ടംപോലും കൊടുത്തിട്ടില്ല..പക്ഷെ കണ്ണെടുക്കാൻ തോന്നുന്നില്ല.
പെട്ടാണ് അവൻ അവളെ നോക്കിയത്. കണ്ണും കണ്ണും കോർത്തു. മീര ഒന്നും ഞെട്ടി. ആന്റണി പതിയെ അവളെ നോക്കി ചിരിച്ചു. മീര വേഗം നോട്ടമാറ്റി ഒന്ന് ചിരിക്കപോലും ചെയ്യാതെ ബുക്ക്കുമെടുത്ത നടന്നു പുറത്തേക്ക് ഇറങ്ങി..
.
അടുത്ത കണ്ട സിമെന്റ് ബെഞ്ചിൽ അവൾ ഇരുന്നു. ഹൃദയം വളരെ വേഗത്തിൽ മിടിക്കുന്നു. മീരയുടെ ചെവിയും കവിളും ചുവന്നു. കണ്ണ് അടച്ചാൽ അവന്റെ നോട്ടവും ചിരിയും. അവൾ തല കുടഞ്ഞു.
ഹോസ്റ്റലിൽ എത്തിയിട്ടും അവൾക് ആ തരിപ്പ് മാറിയില്ല.. ആന്റണിയുടെ മുഖം മാത്രo. പക്ഷെ നിഷ ഇത് ശ്രെദിച്ചു.

super bro
Adipoli bro..pages koodattee….
enth shokam man🧐. nalla story anallo . unique naration.any way keep it up 😍.
ഈ കഥയിൽ ഒന്നുമില്ലെങ്കിലും ഈ കമന്റ്സ് ഒക്കെ കാണുമ്പോൾ സത്യം എനിക്ക് വിഷമം വരും. താങ്ക്യൂ..
സൂപ്പർ… സ്റ്റോറി…
ശോകമല്ല നല്ല അടിപൊളി കഥ. തുടരുക. കഴിയുന്നിടത്തോളം പേജുകൾ കൂട്ടാൻ ശ്രമിക്കുക. വായിച്ചിട്ട് പെട്ടെന്ന് തീർന്നുപോയി എന്ന തോന്നൽ
flashback kollam bro. ellam connect cheythu adipoli aayi adutha part varatte.
shogam onnum ila nice aannhh💝
aduth part vegam post chyitha mathi😁
shokam ആർക്കു shokam നീ അങ്ങ് തീരുമാനിച്ചാൽ മതിയോ 👀കൊള്ളാം next പാർട്ട് വേഗം എഴുതിക്കോ പേജ് കൂട്ടി വേഗം താ കേട്ടോ മോനെ അവന്റ ഒരു ശോകം 😅🫣
ഹായ് ബ്രോ.. താങ്കളുടെ എഴുത്തിനു ഒരു ജീവൻ ഉണ്ട്, കമ്പി ഇല്ലന്നുള്ള കാരണം കൊണ്ട് ഒരുപക്ഷെ ലൈക്, വ്യൂസ് ഒക്കെ കുറയാൻ ചാൻസുണ്ട് പക്ഷെ എന്നാലും നിങ്ങൾ ശൈലിയിൽ മാറ്റം വരുത്തരുത്, സ്വഭാവികമായ രീതിയിൽ വരുന്ന കമ്പി മാത്രം ഉൾപ്പെടുത്തുക.. ഇന്നല്ലെങ്കിൽ നാളെ ഈ രീതി ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങൾക്ക് വായനക്കാരായി ഉണ്ടാവും, അനുഭവമാണെന്ന് കൂട്ടിക്കോളൂ.. പേജുകൾ കൂട്ടാനുള്ള ശ്രമം ഇനിയും നടക്കട്ടെ.. എല്ലാ ആശംസകളും..
സ്നേഹപൂർവ്വം
fire blade ❤️
nthe shogam, arku shogam poyeda onn nalla feel ayirunn vaican
avalk avane engane ariyam enna oru doubt enik ondairun athe ithel clear ayyi
pinne avalde flashback athum nannu
sangadam nthann vech ni athe ellam onn fast akki vittu ennathann
waiting for next part
❣️